Asianet News MalayalamAsianet News Malayalam

തമിഴ്നാടും പുതുച്ചേരിയും നാളെ വിധിയെഴുതും; 234 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായി വോട്ടെടുപ്പ്

ബിജെപി സഖ്യത്തിൽ അണ്ണാഡിഎംകെയും കോൺഗ്രസിനൊപ്പം ഡിഎംകെയും നേരിട്ടുള്ള മത്സരമാണ് മണ്ഡലങ്ങളിൽ. മൂന്നാം മുന്നണിയുമായി കമൽഹാസനും, വിജയകാന്തിനൊപ്പം കൈകോർത്ത് ദിനകരനും ശക്തമായി രംഗത്തുണ്ട്.

Tamil Nadu and Puducherry to vote on Tuesday along with kerala
Author
Chennai, First Published Apr 5, 2021, 7:02 AM IST

ചെന്നൈ: കേരളത്തിനൊപ്പം തമിഴ്നാട്ടിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും നാളെ വേട്ടെടുപ്പ് നടക്കും. 234 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. കന്യാകുമാരി ലോക്സഭാ ഉപതെരഞ്ഞെടുപ്പും നാളെ നടക്കും. പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്ര സേനയെ വിന്യസിച്ചു. സംസ്ഥാനത്തുടനീളം തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ലൈയിങ് സ്ക്വാഡിന്റെ വ്യാപക പരിശോധനയാണ് നടക്കുന്നത്. ഇതുവരെ 41കോടി രൂപയുടെ കള്ളപ്പണ്ണം പിടികൂടി. 

ബിജെപി സഖ്യത്തിൽ അണ്ണാഡിഎംകെയും കോൺഗ്രസിനൊപ്പം ഡിഎംകെയും നേരിട്ടുള്ള മത്സരമാണ് മണ്ഡലങ്ങളിൽ. മൂന്നാം മുന്നണിയുമായി കമൽഹാസനും, വിജയകാന്തിനൊപ്പം കൈകോർത്ത് ദിനകരനും ശക്തമായി രംഗത്തുണ്ട്. പരസ്യപ്രചാരണം അവസാനിച്ചതോടെ സ്ഥാനാർത്ഥികൾ ഇന്ന് നിശബ്ദ പ്രചാരണത്തിലാണ്. 

Follow Us:
Download App:
  • android
  • ios