ചെ​ന്നൈ: പേരിലെ അപൂര്‍വ്വതയുമായി തമിഴ്നാട് നിയമസഭയില്‍ ഇത്തവണ ര​ണ്ടു ഗാ​ന്ധി​മാ​രും ഒ​രു നെ​ഹ്റു​വും.  മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നു കീ​ഴി​ൽ ഒ​രു ഗാ​ന്ധി​യും നെ​ഹ്റു​വും മ​ന്ത്രി​മാ​രു​മാ​യി. ആ​ർ. ഗാ​ന്ധി, കെ.​എ​ൻ. നെ​ഹ്റു എ​ന്നി​വ​രാ​ണു മ​ന്ത്രി​മാ​ർ.  ആ​ർ. ഗാ​ന്ധി സ്റ്റാലിൻ മന്ത്രിസഭയിൽ ടെക്സ്റ്റെയിൽ മന്ത്രിയാണ്. കെഎൻ നെഹ്റു മുനിസിപ്പൽ ഭരണ വകുപ്പാണ് കൈയ്യാളുക.

തി​രു​ച്ചി​റ​പ്പ​ള്ളി വെ​സ്റ്റ് മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ് നെ​ഹ്റു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. റാ​ണി​പേ​ട്ടി​ൽ നി​ന്നാ​ണ് ആ​ർ. ഗാ​ന്ധി വി​ജ​യി​ച്ച​ത്. അതേ സമയം നിയമസഭയിലെ മറ്റൊരു ​ഗാന്ധി ബി​ജെ​പി അം​ഗമാണ്. എം.​ആ​ർ. ഗാ​ന്ധി നാ​ഗ​ർ​കോ​വി​ൽ മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണു വി​ജ​യി​ച്ച​ത്. 

അതേ സമയം തമിഴ്നാട്  മുഖ്യമന്ത്രിയുടെ പേരില്‍ തന്നെ കൗതുകമുണ്ട്. ക​മ്യു​ണി​സ്റ്റ് ആ​ശ​യ​ങ്ങ​ളോ​ടു​ള്ള താ​ത്പ​ര്യം മൂ​ല​മാ​ണു സോ​വ്യ​റ്റ് ഭ​ര​ണാ​ധി​കാ​രി ജോ​സ​ഫ് സ്റ്റാ​ലി​ന്‍റെ പേ​ര് ക​രു​ണാ​നി​ധി ത​ന്‍റെ മ​ക​നു ന​ല്കി​യ​ത്. 

സ്വാ​ത​ന്ത്ര്യ ത്തി​നു​ശേ​ഷം ത​മി​ഴ്നാ​ട്ടി​ൽ നി​ര​വ​ധി പേ​ർ​ക്ക് ബോ​സ് എ​ന്നു പേ​രു​ണ്ടാ​യി. സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി സു​ഭാ​ഷ് ച​ന്ദ്ര ബോ​സി​ൽ​നി​ന്നാ​ണ് ആ ​പേ​രു​ണ്ടാ​യ​ത്. ഗാ​ന്ധി, നെ​ഹ്റു, ജ​വ​ഹ​ർ തു​ട​ങ്ങി​യ പേ​രു​ക​ളെ​ല്ലാം ത​മി​ഴ്നാ​ട്ടി​ൽ സ​ർ​വ​സാ​ധാ​ര​ണ​മാ​ണ്.