തന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ ശ്രീനിധി രംഗത്തെത്തിയോടെ ബിജെപി ട്വീറ്റ് പിന്‍വലിച്ചു. അപഹാസ്യമെന്നാണ് ശ്രീനിധി ബിജെപിയുടെ നടപടിയെ വിശേഷിപ്പിച്ചത്. 

ചെന്നൈ: എംപിയും തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതാവുമായ കാര്‍ത്തി ചിദംബരത്തിന്റെ ഭാര്യയും നര്‍ത്തകിയും ഡോക്ടറുമായ ശ്രീനിധി ചിദംബരത്തിന്റെ ചിത്രം ട്വീറ്റ് ചെയ്ത് തമിഴ്‌നാട് ബിജെപി. തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയിലാണ് ശ്രീനിഥിയുടെ നൃത്തം ഉള്‍പ്പെടുത്തിയത്. ഡിഎംകെ നേതാവായിരുന്ന കരുണാനിധി എഴുതിയ സെമ്മൊഴി എന്ന ഗാനത്തിന് ചുവടുവെക്കുന്ന ദൃശ്യമാണ് ഉള്‍പ്പെടുത്തിയത്. താമര വിരിയും എന്ന തലക്കെട്ടിലാണ് വീഡിയോ പുറത്തിയറക്കിയത്. തന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ ശ്രീനിധി രംഗത്തെത്തിയോടെ ബിജെപി ട്വീറ്റ് പിന്‍വലിച്ചു.

Scroll to load tweet…

അപഹാസ്യമെന്നാണ് ശ്രീനിധി ബിജെപിയുടെ നടപടിയെ വിശേഷിപ്പിച്ചത്. ബിജെപിയുടെ പ്രൊപഗാണ്ട പ്രചരിപ്പിക്കുന്നതിനായി തന്റെ ചിത്രം ഉപയോഗിച്ചത് അപഹാസ്യമാണെന്നും തമിഴ്‌നാട്ടില്‍ താമര വിരിയില്ലെന്നും ശ്രീനിധി വ്യക്തമാക്കി. 10 വര്‍ഷം മുമ്പ് വേള്‍ഡ് ക്ലാസിക്കല്‍ തമിഴ് കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച നൃത്തത്തിലെ ദൃശ്യമാണ് ബിജെപി ഉപയോഗിച്ചതെന്നും ശ്രീനിധി പറഞ്ഞു. അനുവാദമില്ലാതെ ശ്രീനിധിയുടെ ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്ന് തമിഴ്‌നാട് കോണ്‍ഗ്രസും ട്വീറ്റ് ചെയ്തു.