Asianet News MalayalamAsianet News Malayalam

തമിഴ്നാട് തെരഞ്ഞെടുപ്പ്; ദോശ ചുട്ടും പൊറോട്ടയുണ്ടാക്കിയും തുണിയലക്കിയും പ്രചാരണം സജീവമാക്കി സ്ഥാനാർത്ഥികൾ

 234 മണ്ഡലങ്ങളിലേക്ക്​ നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ -ഡി.എം.കെ സഖ്യവും ബി.ജെ.പി -എ.ഐ.ഡി.എം.കെ സഖ്യവും തമ്മിലാണ്​ പ്രധാന

tamilnadu assembly election candidates
Author
Chennai, First Published Mar 30, 2021, 12:11 PM IST

ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി പൊറോട്ടയുണ്ടാക്കി വോട്ട് അഭ്യർത്ഥിച്ച് സ്ഥാനാർത്ഥി. എഐഎഡിഎംകെ സ്ഥാനാർത്ഥി ചിന്നയ്യയാണ് തന്റെ നിയോജകമണ്ഡലത്തിലെ റെസ്റ്റോറന്റിലെത്തി പൊറോട്ടയുണ്ടാക്കി വോട്ട് അഭ്യർത്ഥിച്ചത്. തമ്പാരം നിയോജകമണ്ഡലത്തിൽ  നിന്നാണ് ചിന്നയ്യ മത്സരിക്കുന്നത്. ഏപ്രിൽ ആറിന്​ ഒറ്റഘട്ടമായാണ്​ തമിഴ്​നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പ്​. മേയ്​ രണ്ടിന്​ ഫലമറിയാം. 234 മണ്ഡലങ്ങളിലേക്ക്​ നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ -ഡി.എം.കെ സഖ്യവും ബി.ജെ.പി -എ.ഐ.ഡി.എം.കെ സഖ്യവും തമ്മിലാണ്​ പ്രധാന മത്സരം.

വ്യത്യസ്തമായ രീതിയിൽ വോട്ട് അഭ്യർത്ഥിച്ചാണ് തമിഴ്നാട്ടിലെ സ്ഥാനാർത്ഥികൾ ശ്രദ്ധേയരാകുന്നത്.  നടിയും ബിജെപി സ്ഥാനാർത്ഥിയുമായി ഖുശ്ബു തട്ടുകടയിൽ ദോശ ചുട്ടാണ് വോട്ട് ചോദിച്ചത്. നാ​ഗപട്ടണത്തെ അണ്ണാ ഡിഎംകെ സ്ഥാനാർത്ഥിയായ തങ്ക കതിരവൻ വോട്ടറുടെ വസ്ത്രം അലക്കി വോട്ട് അഭ്യർത്ഥിച്ചു. അദ്ദേഹം തുണിയലക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ജയിച്ചാൽ വാഷിം​ഗ് മെഷീൻ നൽകുമെന്നാണ് അദ്ദേഹത്തിന്റെ വാ​ഗ്ദാനം. കഴിഞ്ഞദിവസം എ.ഐ.ഡി.എം.കെ സ്​ഥാനാർഥിയും മന്ത്രിയുമായ എസ്​.പി. വേലു​മണിയുടെ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ യോഗ അധ്യാപകൻ തലകുത്തിനിന്ന്​ കാർ കെട്ടിവലിച്ചിരുന്നു. 
 

Follow Us:
Download App:
  • android
  • ios