തെരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്ത് 89 കമ്പനിയെ നേരത്തെ തന്നെ സൗത്ത് 24 പർഗനാസിൽ നിയോഗിച്ചിരുന്നു. 2011 മുതൽ നടന്ന വിവിധ തെരഞ്ഞെടുപ്പുകളിൽ തൃണമൂൽ ശക്തികേന്ദ്രങ്ങളെന്ന് തെളിയിച്ച മണ്ഡലങ്ങളാണ് ഈ ഘട്ടത്തിൽ ജനവിധി നേടുന്നത്.

കൊൽക്കത്ത: മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലെ 31 മണ്ഡലങ്ങളിൽ ഇന്ന് നിശബ്ദ പ്രചാരണം. ഹൗറ, ഹൂഗ്ലി, സൗത്ത് 24 പർഗനാസ് എന്നീ 3 ജില്ലകളിലാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ രണ്ട് ഘട്ടങ്ങളിലേയും അപേക്ഷിച്ച് ഏറ്റവും കൂടുതൽ സുരക്ഷ ഈ ഘട്ടത്തിലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 618 കമ്പനി കേന്ദ്രസേനയെ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തെരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്ത് 89 കമ്പനിയെ നേരത്തെ തന്നെ സൗത്ത് 24 പർഗനാസിൽ നിയോഗിച്ചിരുന്നു. 2011 മുതൽ നടന്ന വിവിധ തെരഞ്ഞെടുപ്പുകളിൽ തൃണമൂൽ ശക്തികേന്ദ്രങ്ങളെന്ന് തെളിയിച്ച മണ്ഡലങ്ങളാണ് ഈ ഘട്ടത്തിൽ ജനവിധി നേടുന്നത്. 2016ൽ 7% വോട്ടുണ്ടായിരുന്ന ബിജെപിക്ക് 2019 ലോകസഭ തെരഞ്ഞെടുപ്പിൽ ഇവിടെ 37% വോട്ട് നേടാനായിരുന്നു. മൂന്നാം ഘട്ടത്തിൽ നാൽപ്പത് മണ്ഡലങ്ങളിലാണ് അസമിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.