Asianet News MalayalamAsianet News Malayalam

ദളിതരെ യാചകരെന്ന് വിളിച്ചാക്ഷേപിച്ച് ടിഎംസി സ്ഥാനാർത്ഥി സുജാത മൊണ്ടാൽ; വീഡിയോ ദൃശ്യങ്ങൾ ട്വീറ്റ് ചെയ്ത് ബിജെപി

ബം​ഗാളിലെ പിന്നാക്ക സമുദായങ്ങൾക്ക് വേണ്ടി മമത ബാനർജി വളരെയധികം പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ അവരുടെ സ്വഭാവം യാചകരുടേതായതിനാൽ അവർ ബിജെപിയിലേക്ക് പോകുന്നു എന്നാണ് സുജാത മൊണ്ടലിന്റെ അധിക്ഷേപം. 

TMC candidate Sujata Mondal has called Scheduled Caste voters beggars by nature
Author
Kolkata, First Published Apr 10, 2021, 5:09 PM IST

കൊല്‍ക്കത്ത: തൃണമൂൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി സുജാത മൊണ്ടൽ ദളിതർക്കെതിരെ ഉന്നയിച്ച ആക്ഷേപ വാക്കുകൾ ഉൾപ്പെട്ട വീഡിയോ ക്ലിപ്പ് പുറത്ത്. സ്വഭാവം കൊണ്ട് യാചകർ എന്നാണ് സുജാത മൊണ്ടൽ ദളിതരെ ആക്ഷേപിച്ചിരിക്കുന്നത്. ബം​ഗാളിലെ പിന്നാക്ക സമുദായങ്ങൾക്ക് വേണ്ടി മമത ബാനർജി വളരെയധികം പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ അവരുടെ സ്വഭാവം യാചകരുടേതായതിനാൽ അവർ ബിജെപിയിലേക്ക് പോകുന്നു എന്നാണ് സുജാത മൊണ്ടലിന്റെ അധിക്ഷേപം. 

പരാമർശത്തെക്കുറിച്ചുള്ള വീഡിയോ ദൃശ്യങ്ങൾ ബിജെപി ഔദ്യോ​ഗിക ട്വീറ്റിൽ പങ്കുവച്ചിട്ടുണ്ട്. മമത ബാനർജിയുമായി ഏറ്റവുമടുത്ത് ബന്ധമുള്ള, തൃണമൂൽ കോൺ​ഗ്രസിലെ സുജാത മൊണ്ടൽ ബം​ഗാളിലെ പട്ടികജാതി സമൂഹത്തെ സ്വഭാവം കൊണ്ട് യാചകർ എന്ന് വിളിക്കുന്നു. ബം​ഗാളിലെ ജനങ്ങൾക്ക് അവർക്ക് ഉചിതമായ മറുപടി നൽകി അവരെ അധികാരത്തിൽ നിന്ന് പുറത്താക്കാമോ? ദളിത് സമാജ് ഇവരേക്കാൾ മികച്ചവരെ അർഹിക്കുന്നുണ്ട്.  ബിജെപി ട്വീറ്റ് ചെയ്തു.

പട്ടികജാതിക്കാർ സ്വഭാവം കൊണ്ട് യാചകരാണ്. മമത ബാനർജി അവർക്ക് വേണ്ടി ധാരാളം കാര്യങ്ങൾ ചെയ്തിട്ടുണ്ട്. എന്നിട്ടും അവർ ബിജെപി വാ​ഗ്ദാനം ചെയ്യുന്ന ചെറിയ തുകക്കായി അവരുടെ പിന്നാലെ പോകുകയാണ്. അവർ തങ്ങളുടെ വോട്ടുകൾ ബിജെപിക്ക് വിൽക്കുകയാണ്. അഭിമുഖത്തിൽ സുജാത് മൊണ്ടൽ പറഞ്ഞു. 

 

 

Follow Us:
Download App:
  • android
  • ios