Asianet News MalayalamAsianet News Malayalam

വോട്ടെടുപ്പിനിടെ അക്രമം; ബം​ഗാളിലെ കൂച്ച്ബിഹാറിൽ രാഷ്ട്രീയ നേതാക്കൾക്ക് വിലക്ക്

മമത ബാനർജി നാളെ പ്രതിഷേധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വിലക്ക്. അഞ്ചാം ഘട്ട വോട്ടെടുപ്പിന് 72 മണിക്കൂർ മുമ്പ് പ്രചാരണം തീർക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. 

violence during polling ban on political leaders in cooch behar west bengal
Author
West Bengal, First Published Apr 10, 2021, 10:17 PM IST

ദില്ലി: നാലാം ഘട്ട വോട്ടെടുപ്പിനിടെ അക്രമം നടന്ന പശ്ചിമബം​ഗാളിലെ കൂച്ച്ബിഹാറിൽ രാഷ്ട്രീയ നേതാക്കൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്ക് ഏർപ്പെടുത്തി. മൂന്നു ദിവസത്തേക്ക് ജില്ലയിൽ പ്രവേശിക്കരുത് എന്നാണ് നിർദ്ദേശം.

മമത ബാനർജി നാളെ പ്രതിഷേധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വിലക്ക്. അഞ്ചാം ഘട്ട വോട്ടെടുപ്പിന് 72 മണിക്കൂർ മുമ്പ് പ്രചാരണം തീർക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കൂച്ച്ബിഹാറിൽ ഉണ്ടായ അക്രമങ്ങളിൽ അഞ്ചു പേർ കൊല്ലപ്പെട്ടെന്നാണ് വിവരം. 


 

Follow Us:
Download App:
  • android
  • ios