കോഴിക്കോട്: പാലാ ഉപതെരഞ്ഞെടുപ്പ് കഴിയുന്നതു വരെയെങ്കിലും കേരള കോൺഗ്രസ് വിഷയത്തിൽ യുഡിഎഫ് നേതാക്കള്‍ പരസ്യപ്രസ്താവന ഒഴിവാക്കണമെന്ന് കെ മുരളീധരൻ എംപി പറ‌ഞ്ഞു. പാലാ ഉപതെരഞ്ഞെടുപ്പിന് ശേഷം കേരള കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  

കേരള കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾ പാലാ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നാണ് മുരളീധരന്‍ പറയുന്നത്.  ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മികച്ച വിജയം നേടാൻ സാധിക്കുമെന്നും  അദ്ദേഹം പറഞ്ഞു.

അതേസമയം, പാലായിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തി. ബിഷപ് എല്ലാ പിന്തുണയും വാഗ്‍ദാനം ചെയ്തതായി മാണി സി കാപ്പന്‍ പറഞ്ഞു.