പാലാ: പാലായിലെ യുഡിഎഫ് , എൻഡിഎ സ്ഥാനാർത്ഥികൾക്കെതിരെ മന്ത്രി എം എം മണി. യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോ പുലികുന്നേൽ എല്ലാത്തിനും കമ്മീഷൻ വാങ്ങിക്കുന്ന ആളാണെന്ന് ആരോപിച്ച വൈദ്യുതി മന്ത്രി, എൻഡിഎ സ്ഥാനാർത്ഥി മത്സരിക്കുന്നത് വോട്ട് കച്ചവടത്തിനാണെന്നും മന്ത്രി കുറ്റപ്പെടുത്തി.  

കക്കൂസ് നിർമ്മിക്കാൻ 2800 രൂപ അനുവദിച്ചാൽ അതിൽ നിന്ന് 800 രൂപ പോക്കറ്റിലിടുന്ന ആളാണ് ടോം ജോസ് എന്നായിരുന്നു എംഎം മണിയുടെ വാക്കുകൾ.

യുഡിഎഫും എൻഡിഎയും തമ്മിൽ വോട്ടു കച്ചവടമുണ്ടെന്ന മണിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ശ്രീധരൻ പിള്ള രംഗത്തെത്തി. ഇന്ത്യയിലെ ജനങ്ങൾ തള്ളിക്കളഞ്ഞ പാർട്ടി ആണ് സിപിഎമ്മെന്നും അതിൽ സമനില തെറ്റിയാണ് സിപിഎമ്മിന്റെ പ്രതികരണമെന്നും ശ്രീധരൻ പിള്ള പരിഹസിച്ചു. മറ്റൊന്നും പറയാൻ ഇല്ലാത്തതു കൊണ്ട് വോട്ട് കച്ചവടം ഉണ്ടെന്ന് ആരോപിക്കുന്നുതെന്നും ശ്രീധരൻ പിള്ള പറയുന്നു. രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പരാജയം പഠിക്കുകയാണ് സിപിഎം ചെയ്യേണ്ടതെന്നും ശ്രീധരൻ പിള്ള പറയുന്നു.