പാലാ: രാമപുരത്ത് ബിജെപി എൽഡിഎഫിന് വോട്ട് മറിച്ചുവെന്ന ജോസ് ടോമിന്‍റെ ആരോപണം തള്ളി എൻഡിഎ സ്ഥാനാർത്ഥി എൻ ഹരി. എൽഡിഎഫിന് മുൻതൂക്കം കിട്ടിയത് ചിട്ടയായ പ്രവർത്തനം  കൊണ്ടാണെന്ന് പറഞ്ഞ എൻ ഹരി ബിജെപി വോട്ടുകൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉറപ്പിച്ച് പറയുന്നു. 

സിപിഎമ്മിന്‍റെ പാർട്ടി സംവിധാനം രാമപുരത്ത് കൃത്യമായി പ്രവർത്തിച്ചുവെന്ന് പറഞ്ഞ എൻ ഹരി മന്ത്രിമാരടക്കം ഇവിടെയെത്തി വിവിധ മേഖലകളിലുള്ള ആളുകളെ കണ്ട് പ്രചാരണം നടത്തിയിരുന്നുവെന്ന് പറഞ്ഞു. ഇതിന്‍റെ ഫലമായി നിക്ഷ്പക്ഷ വോട്ടുകൾ ഇടത് പക്ഷത്തിന് ലഭിച്ചതാണ് രാമപുരത്തെ ലീഡിന് കാരണമായി എൻ ഹരി ചൂണ്ടിക്കാണിക്കുന്നത്. 

ബിജെപിയുടെ വോട്ടുകൾ ചോരുകയോ എതിർസ്ഥാനാർത്ഥിക്ക് മറിച്ച് നൽകുകയോ ചെയ്തിട്ടില്ലെന്നും എൻ ഹരി ഒരിക്കൽ കൂടി വ്യക്തമാക്കി. 

കൂടുതൽ വിവരങ്ങൾ: യുഡിഎഫ് ശക്തികേന്ദ്രത്തിൽ, ബിജെപി സ്വാധീനമേഖലയിൽ മാണി സി കാപ്പൻ മുന്നിൽ

തത്സമയ വിവരങ്ങൾ: പാലായിൽ എല്‍ഡിഎഫിന് അപ്രതീക്ഷിത മുന്നേറ്റം