കോട്ടയം: പാലായിലെ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് മറിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണന്ന് പാലാ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരി. പ്രതീക്ഷിച്ച വോട്ട് പാര്‍ട്ടിക്ക് ലഭിച്ചെന്ന് അദ്ദേഹം പ്രതികരിച്ചു. 

'ബിജെപിയുടെ സംഘടനാ സംവിധാനത്തിനുള്ളിലെ മുഴുവന്‍ വോട്ടുകളും സമാഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.  മണ്ഡലത്തിലെ മുഴുവന്‍ പോളിംഗില്‍ പത്ത് ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. അതില്‍ ഒരു ശതമാനം ബിജെപിക്കും നഷ്ടപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി എല്‍ഡിഎഫ് വോട്ട് തേടിയിരുന്നതായും എന്‍ ഹരി കൂട്ടിച്ചേര്‍ത്തു. 

വോട്ട് മറിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. പാലാ  ബിജെപിയുടെ എ, ബി, സി കാറ്റഗറിയില്‍ പെടുന്ന മണ്ഡലമല്ല. ജോസ് കെ മാണിയുടെ സ്വന്തം ബൂത്തില്‍ യുഡിഎഫിന്‍റെ വോട്ടില്‍ വലിയ കുറവുണ്ടായി. അപ്പോള്‍ വോട്ട് മറിച്ചതാരാണെന്ന് മനസിലായില്ലേയെന്നും അദ്ദേഹം പ്രതികരിച്ചു. 

"