കൊല്ലം: വന്‍ പ്രതീക്ഷയില്‍ നിന്ന് തോല്‍വിയുടെ ആഘാതത്തിലേക്ക് കൂപ്പുകുത്തിയ പാലാ തെരഞ്ഞെടുപ്പ് ഫലത്തില്‍ വിമര്‍ശനവുമായി എന്‍കെ പ്രേമചന്ദ്രന്‍. യുഡിഎഫ് ചോദിച്ചുവാങ്ങിയ തോൽവിയാണിതെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിന്‍റെ സംഘടനാദൗര്‍ബല്യം തിരിച്ചടിയാണിത്. ഗൗരവത്തോടെ കണ്ടില്ലെങ്കില്‍ ഇനിയും തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ മറിച്ചൊന്ന് ചിന്തിക്കാതെ കേരളാ കോണ്‍ഗ്രസിനും മാണിക്കും ഒപ്പം നിന്ന പാലാ കെഎം മാണിയുടെ മരണത്തോടെ അവരെ കൈവിട്ടു. യുഡിഎഫിന് അത്രയും വിജയ സാധ്യത കല്‍പ്പിച്ച മണ്ഡലത്തില്‍ ചരിത്രപരമായ വിജയമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ സ്വന്തമാക്കിയത്. എതിര്‍ സ്ഥാനാര്‍ത്ഥികളെ ഒരു ഘട്ടത്തിലും ലീഡുയര്‍ത്താന്‍ അനുവദിക്കാതെ ആധികാരികമായിട്ടായിരുന്നു 2943 വോട്ടിന് കാപ്പന്‍റെ വിജയം.