പാലാ: ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന പാല‌ായിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനായി പിജെ ജോസഫ് നാളെ എത്തും. ജോസ് ടോമിന്‍റെ വാഹന പ്രചാരണ ജാഥയുടെ ഉദ്ഘാടനത്തിൽ യുഡിഎഫ് നേതാക്കൾക്കൊപ്പം പിജെ ജോസഫും പങ്കെടുക്കും. പാലായിലെ ജോസഫ് വിഭാഗം പ്രാദേശിക നേതാക്കളുടെ സഹകരണവും യുഡിഎഫ് നേതാക്കൾ ഉറപ്പ് വരുത്തും. ജോസഫിനെയും ജോസ് കെ മാണിയെയും ഒന്നിച്ചിരുത്തി ചര്‍ച്ച നടത്തി തുടര്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കാനും യുഡിഎഫ് നേതാക്കൾ ആലോചിക്കുന്നുണ്ട്

അതേ സമയം  പാലായിലെ എൽ ഡി എഫ് സ്ഥാനാർഥി മാണി സി കപ്പന്‍റെ വാഹന പ്രചാരണം നാളെ തുടങ്ങും. മണ്ഡലത്തിലെ പഞ്ചായത്ത് തല പ്രചാരണത്തിന്‍റെ പുരോഗതി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ സാന്നിധ്യത്തിൽ വിലയിരുത്തുന്നത് ഇന്നും തുടരും. ബുധനാഴ്ച്ച മുതൽ മൂന്ന് ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലത്തിൽ പ്രചാരണത്തിനെത്തും. 

മേഖലകൾ തിരിച്ചു ഒൻപത് വിപുലമായ യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും. എൻഡിഎ സ്ഥാനാർഥി എൻ.ഹരിയുടെ വാഹന പ്രചാരണം ഇന്നും തുടരും.