പാലാ ആര്‍ക്കൊപ്പം? ഏഷ്യാനെറ്റ് ന്യൂസ്- എ ഇസഡ് റിസര്‍ച്ച് പാര്‍ട്‍ണേഴ്‍സ് എക്സിറ്റ് പോള്‍ ഫലം തത്സമയം

pala byelection exitpoll prediction

8:13 PM IST

2016ലെ വോട്ടുനില

കെ എം മാണി -58,884

മാണി സി കാപ്പന്‍- 54,181

എന്‍ ഹരി- 24,821

 

8:05 PM IST

പാലായിലെ യുഡിഎഫിന്‍റെ ആ തിരിച്ചുവരവ്

2016ല്‍ കേവലം 4700 വോട്ടുകള്‍ക്കായിരുന്നു കെ എം മാണിയുടെ വിജയം. എന്നാല്‍, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 33,472 വോട്ടുകളുടെ ഭൂരിപക്ഷമാണ്. 

7:58 PM IST

യുഡിഎഫ് 2016ല്‍ നേടിയത് 58,884 വോട്ടുകള്‍

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 58,884 വോട്ടുകളാണ് യുഡിഎഫ് നേടിയത്. എല്‍ഡിഎഫിനാകട്ടെ 54,181 വോട്ടുകളാണ് ലഭിച്ചത്.

7:43 PM IST

അട്ടിമറിക്കുമോ എല്‍ഡിഎഫ്? വിജയം ആവര്‍ത്തിക്കുമോ യുഡിഎഫ്?

പരമാവധി വോട്ടര്‍മാരെ പോളിംഗ് ബൂത്തുകളിലെത്തിച്ച് വിജയം ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് യുഡിഎഫിന്‍റെയും എല്‍ഡിഎഫിന്‍റെയും എന്‍ഡിഎയുടെയും അവകാശവാദം.കാല്‍ ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജോസ് ടോം വിജയിക്കുമെന്നാണ് യുഡിഎഫിന്‍റെ കണക്കുകൂട്ടല്‍.കേരളാ കോണ്‍ഗ്രസിലെ പ്രശ്നങ്ങളും അതേത്തുടര്‍ന്നുണ്ടായ  അടിയൊഴുക്കുകളും മാണി സി കാപ്പന്‍റെ അട്ടിമറി വിജയം എളുപ്പത്തിലാക്കുമെന്നും എല്‍ഡിഎഫ് കണക്കുകൂട്ടുന്നു.നൂറു ശതമാനം വിജയം ഉറപ്പെന്ന പ്രതീക്ഷയാണുള്ളതെന്നാണ് എന്‍ ഹരിയും എന്‍ഡിഎയും പറയുന്നത്...വിശദമായി വായിക്കാം

പാലായില്‍ ആരാണ് കെ എം മാണിയുടെ പിന്‍ഗാമിയെന്നറിയാന്‍ ആകാംക്ഷയിലാണ് രാഷ്ട്രീയകേരളം. വിജയപ്രതീക്ഷയിലാണ് മൂന്നു മുന്നണികളും. ഉപതെരഞ്ഞെടുപ്പില്‍ 71 ശതമാനത്തിലധികം പോളിംഗാണ് രേഖപ്പെടുത്തിയത്. 27നാണ് വോട്ടെണ്ണല്‍.