07:22 PM (IST) Sep 23

ആകെ പോളിം​ഗ് 71.48 ശതമാനം, വോട്ട് ചെയ്തത് 1,28037 പേര്‍

പാലാ ഉപതെരഞ്ഞെടുപ്പിൽ എല്ലാ ബൂത്തുകളിൽ നിന്നുമുള്ള വിവരങ്ങൾ ലഭിച്ചു. ആകെ പോളിം​ഗ് ചെയ്തത് 71.48 പേരാണ്. 128037 പേര്‍ വോട്ട് രേഖപ്പെടുത്തി. ഇതിൽ 65301(74.43) പേർ പുരുഷമാരും 62736(68.65)സ്ത്രീകളുമാണ്.

06:58 PM (IST) Sep 23

പോളിം​ഗ് ശതമാനം 71.26, ആകെ വോട്ട് ചെയ്തത് 1,27641 പേര്‍

വോട്ടിം​ഗ് ശതമാനം 71.26. ആകെ 1,27641 പേരാണ് വോട്ട് ചെയ്തത്. 12 ബൂത്തുകളിലെ റിപ്പോര്‍ട്ടുകള്‍ കൂടി എത്താനുണ്ട്.

06:02 PM (IST) Sep 23

വോട്ടെണ്ണൽ അവസാനിച്ചു; പോളിം​ഗ് ശതമാനം 68.74

പാലായിലെ ഉപതെരഞ്ഞെടുപ്പ് പോളിം​ഗ് അവസാനിച്ചു. ആകെ 68.74( 1,22950) ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

04:51 PM (IST) Sep 23

യുഡിഎഫിന് വിജയം ഉറപ്പെന്ന് രമേശ് ചെന്നിത്തല

പാലായിൽ യുഡിഎഫിന് വിജയം ഉറപ്പെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫുകാർക്ക് കുതന്ത്രം എന്ന ജോസ് ടോംമിന്റെ അഭിപ്രായം വ്യക്തിപരമാണെന്നും യുഡിഎഫിൽ ആശങ്കയില്ലെന്നും ചെന്നിത്തല പറഞ്ഞു. ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

04:25 PM (IST) Sep 23

പാലായിൽ ആകെ വോട്ട് ചെയ്തവർ 1,13099, പോളിം​ഗ് ശതമാനം 63.14

പാലായിൽ ഇതുവരെ 1,13099 പേർ വോട്ട് ചെയ്തു. 56915(64.87) പുരുഷന്‍മാരും 56184(61.48)സ്ത്രീകളുമാണ് വോട്ട് രേഖപ്പെടുത്തിയത്.

04:20 PM (IST) Sep 23

പാലായിൽ പോളിം​ഗ് 63.10 ശതമാനമായി, വോട്ട് ചെയ്തത് 111443 പേർ

പാലായിൽ പോളിം​ഗ് 63.10 ശതമാനമായി. ആകെ 111443 പേരാണ് ഇതുവരെ വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ 56003 പുരുഷൻമാരും 55440 സ്ത്രീകളുമാണ്.

04:01 PM (IST) Sep 23

പാലായിൽ 128-ാം നമ്പർ ബൂത്തിൽ ഏജന്റുമാർ തമ്മിൽത്തർക്കം

പാലായിൽ 128-ാം നമ്പർ ബൂത്തിൽ ഏജന്റുമാർ തമ്മിൽത്തർക്കം. പ്രായമായ ആളുടെ വോട്ട് മറ്റൊരാൾ ചെയ്തതിലാണ് തർക്കം. 

03:58 PM (IST) Sep 23

പോളിം​ഗ് ശതമാനം 57 കടന്നു, ആകെ വോട്ട് ചെയ്തവർ 103268

പാലായില്‍ വോട്ടുചെയ്തവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. പോളിംഗ് ശതമാനം 57.65. 52002(59.27) പുരുഷന്‍മാരും 51266(56.10)സ്ത്രീകളും ഇതുവരെ വോട്ട് രേഖപ്പെടുത്തി.

03:23 PM (IST) Sep 23

ജോസ് ടോമിന്റെ ചുവരെഴുത്തുകൾ മായ്ച്ചു,പ്രതിഷേധവുമായി കേരളാ കോൺഗ്രസ് പ്രവർത്തകർ

മേലുകാവ് പഞ്ചായത്തിലെ ഇടമറുകിൽ ജോസ് ടോമിന്റെ പേരെഴുതിയ രണ്ട് ചുവരെഴുത്തുകൾ മായ്ച്ചു. തൊടുപുഴയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പരസ്യം എഴുതാനാണ് ചുവരെഴുത്ത് മായ്ച്ചതെന്ന് ജോലിക്കാർ പറഞ്ഞു. പ്രതിഷേധവുമായി കേരളാ കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി.

03:18 PM (IST) Sep 23

പോളിംഗ് 56 ശതമാനം കടന്നു, ഉരുളികുന്നത്ത് വോട്ടിംഗ് മെഷീന്‍ തകരാര്‍

പാലായില്‍ വോട്ടുചെയ്തവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. പോളിംഗ് ശതമാനം 56.62. ഉരുളികുന്നം 163-ാം നമ്പര്‍ ബൂത്തിലെ വോട്ടിംഗ് മെഷീൻ തകരാറിലായതിനെത്തുടര്‍ന്ന് അരമണിക്കൂറായി പോളിംഗ് തടസ്സപ്പെട്ട നിലയിലാണ്. ബൂത്തിൽ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമാണ്.

02:09 PM (IST) Sep 23

രണ്ട് മണിയോടെ പാലായിൽ പോളിംഗ് ശതമാനം 50 കടന്നു

രണ്ട് മണിയോടെ പാലായിൽ 50 ശതമാനം പോളിംഗ് കടന്നു. 86407 പേർ ഇതുവരെ വോട്ട് രേഖപ്പെടുത്തി. 50.2% പോളിംഗ്. 

01:33 PM (IST) Sep 23

ഉച്ചയ്ക്ക് ഒരു മണി വരെ 45.03% ശതമാനം

ഉച്ചവരെയുള്ള കണക്കനുസരിച്ച് 45.03 ശതമാനം ആണ് പോളിംഗ്. ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് രാമപുരത്തും കുറവ് മേലുകാവിലും ആണ്. വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. 176 പോളിംഗ് ബൂത്തുകളിലും നല്ല തിരക്കാണ്. അത്യാധുനിക സംവിധാനങ്ങളുള്ള എം ത്രീ വോട്ടിംഗ് മെഷീനാണ് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. ചെറിയ ചില സാങ്കേതിക പ്രശ്നങ്ങളൊഴിച്ചാൽ എല്ലായിടത്തും വോട്ടെടുപ്പ് സുഗമമായി പുരോഗമിക്കുകയാണ്.

12:25 PM (IST) Sep 23

ജോയ് എബ്രഹാമിന്‍റെ പ്രസ്താവന അനവസരത്തിലെന്ന് ജോണി നെല്ലൂര്‍

ജോയ് എബ്രഹാമിന്‍റെ പ്രസ്താവന അനവസരത്തിലെന്ന് യുഡിഎഫ് സെക്രട്ടറി ജോണി നെല്ലൂര്‍. പാലായിലെ വോട്ടെടുപ്പ് ദിവസം ജോയ് എബ്രാഹം ജോസ് കെ മാണിയെ വിമര്‍ശിച്ചത് ശരിയായില്ലെന്നും ജോണി നെല്ലൂര്‍

12:22 PM (IST) Sep 23

പാലായില്‍ ഇതുവരെ 30 ശതമാനം പോളിംഗ്

പാലായില്‍ കനത്ത പോളിംഗ് തുടരുന്നു. ഇതുവരെ പോള്‍ ചെയ്തത് 30 ശതമാനം.

12:13 PM (IST) Sep 23

പാലായിൽ യുഡിഫ് വിജയം ഉറപ്പെന്ന് ഉമ്മന്‍ ചാണ്ടി

ജോയ് എബ്രഹാമിന്‍റെ പ്രസ്താവനയെ തള്ളി ഉമ്മൻ ചാണ്ടി. പ്രചരണം തീരും വരെ പാലായിൽ യുഡിഫ് ഒറ്റ കെട്ടായിരുന്നു. യുഡിഫിന്‍റെ വിജയം ഉറപ്പെന്നും ഉമ്മന്‍ ചാണ്ടി. മാണി സി കാപ്പന്‍റെ പ്രസ്താവന ഓരോ ദിവസവും ഓരോന്ന് എന്നും ഉമ്മൻ‌ചാണ്ടി. ഒരു വിഭാഗം കോൺഗ്രസ്‌ വോട്ട് എല്‍ഡിഎഫിന് മറിയും എന്നായിരുന്നു മാണി സി കാപ്പന്‍റെ പ്രസ്താവന. ബിജെപി വോട്ട് കോൺഗ്രസിന് ലഭിക്കുമെന്നാണ് കാപ്പൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ഓരോ ദിവസം ഓരോന്ന് പറയുകയാണ് കാപ്പൻ.

11:54 AM (IST) Sep 23

കാര്യങ്ങള്‍ പറഞ്ഞത് സദുദ്ദേശത്തിലെന്ന് ജോയ് എബ്രഹാം

കാര്യങ്ങള്‍ പറഞ്ഞത് സദുദ്ദേശത്തിലെന്ന് ജോയ് എബ്രഹാം. താൻ ആരുടെയും പേര് പറഞ്ഞില്ല. ആരെയും ഉന്നം വച്ച് പറഞ്ഞതുമല്ല . മാണി സാറിന്‍റെ തന്ത്രങ്ങളും കുശാഗ്ര ബുദ്ധിയും ആണ് തങ്ങൾ അനുകരിക്കുന്നത്.

11:52 AM (IST) Sep 23

ഇതുവരെ 32.7 ശതമാനം പോളിംഗ്

പാലായില്‍ ഇതുവരെ 32.7 ശതമാനം പോളിംഗ്. വെളിച്ചക്കുറവുള്ള ബൂത്തുകളില്‍ ട്യൂബ് ലൈറ്റ് സ്ഥാപിക്കുന്നു.

11:28 AM (IST) Sep 23

പുലിയന്നൂർ കാലനിലയം സ്കൂളിലെ ബൂത്തിലെ യന്ത്രതകരാര്‍ പരിഹരിച്ചു

മുത്തോലി 108 ആം നമ്പർ ബൂത്തിലെ കണ്‍ട്രോള്‍ യൂണിറ്റിനുണ്ടായ സാങ്കേതിക തകരാര്‍ പരിഹരിച്ചു. വെളിച്ചക്കുറവുള്ള സ്ഥലത്ത് ട്യൂബ് ലൈറ്റുകൾ സ്ഥാപിക്കുന്നു

11:20 AM (IST) Sep 23

പോളിംഗ് ശതമാനം 30.18

പാലായിലെ പോളിംഗ് ശതമാനം 30.18 ആയി.57041 പേരാണ് ഇതുവരെ വോട്ട് ചെയ്തത്. വോട്ടെടുപ്പ് തുടരുന്നു.

11:17 AM (IST) Sep 23

ഇതുവരെ 23.1 ശതമാനം പോളിംഗ്

ഇതുവരെ 23.1 ശതമാനം വോട്ട് രേഖപ്പെടുത്തി. രാവിലത്തേതില്‍ നിന്നും വ്യത്യസ്ഥമായി വോട്ടര്‍മാരുടെ എണ്ണത്തില്‍ കുറവുണ്ട്. നഗരത്തിന്‍റെ മറ്റ് സ്ഥലങ്ങളില്‍ കാര്യമായ വോട്ടിംഗ് നടക്കുന്നുണ്ട്. പാലാ മുന്‍സിപ്പാലിറ്റിയില്‍ മാത്രം 18 ശതമാനം വോട്ടിംഗ് നടന്നു.