Asianet News MalayalamAsianet News Malayalam

'ഇവിടെയുള്ള കേരള കോൺഗ്രസുകാരെല്ലാം വെറും ഉണ്ണാക്കന്മാരാണെന്ന് കരുതരുത്'; ജോസ് കെ മാണിയോട് ഷോണ്‍

ജോസ് കെ മാണിക്കും ഭാര്യക്കും നേരെയാണ് ഷോണിന്‍റെ വിമര്‍ശനം

ജോസ് കെ മാണിയുടെ നിലപാടുകൾ തോല്‍വിയുടെ കാരണം

Shone George criticise jose k mani in pala by election result
Author
Kottayam, First Published Sep 27, 2019, 4:47 PM IST

പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ ഞെട്ടിക്കുന്ന തോല്‍വിയാണ് യുഡിഎഫ് ഏറ്റുവാങ്ങിയത്. തോല്‍വിയില്‍ വിമര്‍ശനം ശക്തമാകുമ്പോള്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗമാണ് അത് ഏറ്റുവാങ്ങുന്നത്. മുന്നണിയിലെ നേതാക്കളടക്കമുള്ളവര്‍ പരോക്ഷമായും പ്രത്യക്ഷമായും ജോസ് കെ മാണിയടക്കമുള്ളവര്‍ക്കെതിരെ വിമര്‍ശനം അഴിച്ചുവിടുന്നുണ്ട്. അതിനിടയിലാണ് പി സി ജോര്‍ജിന്‍റെ മകനും കേരള കോണ്‍ഗ്രസ് യുവജനവിഭാഗം മുന്‍ നേതാവുമായിരുന്ന ഷോണ്‍ ജോര്‍ജും രംഗത്തെത്തിയത്.

ജോസ് കെ മാണിക്കും ഭാര്യക്കും നേരെയാണ് ഷോണിന്‍റെ വിമര്‍ശനം. മൂന്ന് മാസങ്ങൾക്ക് മുമ്പ് 33,000 വോട്ടിന്റെ ലീഡ് ഉണ്ടായിരുന്ന പാലാ നിയോജകമണ്ഡലത്തെ ഈ അവസ്ഥ എത്തിക്കാൻ ജോസ് കെ മാണിയുടെ നിലപാടുകൾ മാത്രമാണ് കാരണമെന്നാണ് ഷോണ്‍ ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടത്.

ഷോണിന്‍റെ കുറിപ്പ്

അമ്പത് വർഷകാലം കൊണ്ട് കെ.എം.മാണി ഉണ്ടാക്കിയത് അഞ്ച് വർഷകാലം കൊണ്ട് ജോസ് കെ.മാണിയും ഭാര്യയും ചേർന്ന് കൈയ്യടക്കാം എന്ന് വിചാരിച്ചാൽ ......ഇവിടെയുള്ള കേരള കോൺഗ്രസുകാരെല്ലാം വെറും ഉണ്ണാക്കന്മാരാണ് എന്ന് കരുതരുത്.....
മൂന്ന് മാസങ്ങൾക്ക് മുമ്പ് 33,000 വോട്ടിന്റെ ലീഡ് ഉണ്ടായിരുന്ന പാലാ നിയോജകമണ്ഡലത്തെ ഈ അവസ്ഥ എത്തിക്കാൻ ജോസ് കെ.മാണി നിങ്ങളുടെ നിലപാടുകൾ മാത്രമാണ് കാരണം..ഇനിയെങ്കിലും നന്നാവാൻ നോക്കൂ.

 

Follow Us:
Download App:
  • android
  • ios