ഈ മേളയിലൂടെ പുതിയ ബിസിനസ് സാധ്യതകൾ കണ്ടെത്താനും, അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ ശക്തമാക്കാനും, ദുബായിയുടെ ടൂറിസം വളർച്ചയിൽ പങ്കാളിയാകാനുമാണ് ഐ.സി.എൽ ടൂർസ് ആൻഡ് ട്രാവൽസിന്റെ ലക്‌ഷ്യം.

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വച്ച് നടന്ന പ്രമുഖ ആഗോള ട്രാവൽ മേളയായ 'അറേബ്യൻ ട്രാവൽ മാർട്ടിൽ ' (ATM) വെച്ച് ഐ.സി.എൽ ടൂർസ് ആൻഡ് ട്രാവൽസിന്റെ സമഗ്ര പദ്ധതികളെ കുറിച്ച് വിവരിക്കുന്ന ബ്രോഷർ ഐ.സി.എൽ ടൂർസ് ആൻഡ് ട്രാവൽസിന്റെ വൈസ് ചെയർമാൻ അമൽജിത് മേനോന്റെ സാന്നിധ്യത്തിൽ മന്ത്രി ശ്രീ പി സി വിഷ്ണുനാഥ് പ്രകാശനം ചെയ്തു.

ട്രാവൽ 2040" (Travel 2040) എന്ന പ്രമേയത്തിൽ നടന്ന ഈ മേളയിലൂടെ പുതിയ ബിസിനസ് സാധ്യതകൾ കണ്ടെത്താനും, അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ ശക്തമാക്കാനും, ദുബായിയുടെ ടൂറിസം വളർച്ചയിൽ പങ്കാളിയാകാനുമാണ് ഐ.സി.എൽ ടൂർസ് ആൻഡ് ട്രാവൽസിന്റെ ലക്‌ഷ്യം.

ഇന്ത്യയിലും യു.എ.ഇ ലുമായി പ്രവർത്തിക്കുന്ന ഐ.സി.എൽ ടൂർസ് ആൻഡ് ട്രാവൽസ്, ഐ.എ.ടി.എ (IATA) അംഗീകാരവും യു.എൻ ടൂറിസം (UN Tourism) അഫിലിയേഷനുമുള്ള കമ്പനിയാണ്.

കോർപ്പറേറ്റ് യാത്രകൾ, പ്രീമിയം ഡെസേർട്ട് സഫാരി, മറൈൻ ടൂറിസം എന്നിവ ഉൾപ്പെടെയുള്ള സമഗ്രമായ യാത്രാ സേവനങ്ങൾ നൽകുന്ന മുൻനിര ടൂറിസം ഗ്രൂപ്പാണ്. സാങ്കേതികവിദ്യയും പരമ്പരാഗത ആതിഥേയത്വവും സമന്വയിപ്പിച്ച് ലോകമെമ്പാടുമുള്ള യാത്രക്കാർക്ക് മികച്ച യാത്രാനുഭവങ്ങൾ ഒരുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം