അഖീഖില്‍ പ്രവര്‍ത്തിക്കുന്ന അല്‍ബാഹ യൂനിവേഴ്‌സിറ്റി ക്യാമ്പസിലെ വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച വാന്‍ അല്‍മഖ്‌വായിലാണ് അപകടത്തില്‍പെട്ടത്.
റിയാദ്: തെക്കൻ സൗദിയിൽ വാഹനാപകടത്തിൽ 10 യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേറ്റു. അല്‍ബാഹ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച വാന്‍ പിക്കപ്പുമായി കൂട്ടിയിടിച്ച് മറിഞ്ഞാണ് അപകടം. അഖീഖില്‍ പ്രവര്‍ത്തിക്കുന്ന അല്‍ബാഹ യൂനിവേഴ്‌സിറ്റി ക്യാമ്പസിലെ വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച വാന്‍ അല്‍മഖ്‌വായിലാണ് അപകടത്തില്‍പെട്ടത്. സ്ഥാപനം വിട്ട് വിദ്യാര്‍ഥിനികള്‍ വീടുകളിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. പരിക്കേറ്റവരില്‍ ഏഴു പേര്‍ ചികിത്സകള്‍ക്കു ശേഷം ആശുപത്രി വിട്ടു. മൂന്നു പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
Read also: ഉറക്കത്തിനിടെ സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് പ്രവാസി മരിച്ച സംഭവത്തില്‍ നടുക്കം മാറാതെ സുഹൃത്തുക്കള്‍
സൗദി അറേബ്യയിലേക്ക് അതിർത്തി വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞു
റിയാദ്: അതിർത്തി വഴി സൗദി അറേബ്യയിലേക്ക് വൻ മയക്കുമരുന്ന് ശേഖരം കടത്താനുള്ള ശ്രമം സൈന്യം പിടികൂടി. ജിസാൻ, നജ്റാൻ, അസീർ, തബൂക്ക് പ്രവിശ്യകളിലെ അതിർത്തികൾ വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങളാണ് സൈന്യം പിടികൂടിയത്. പ്രതികളെ സൈന്യം അറസ്റ്റ് ചെയ്തു.
രണ്ടാഴ്ചയ്ക്കിടെ ഇത്തരം നിരവധി മയക്കുമരുന്ന് കടത്ത് ശ്രമങ്ങൾ സൈന്യം വിഫലമാക്കിയതായി അതിർത്തി സുരക്ഷാ സേനാ വക്താവ് കേണൽ മിസ്ഫർ അൽ ഖറൈനി പറഞ്ഞു. 526 കിലോ ഹഷീഷും 18.2 ടൺ ഖാത്തും കടത്താനുള്ള ശ്രമങ്ങളാണ് പരാജയപ്പെടുത്തിയത്. മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 309 പേരെ ജിസാൻ, നജ്റാൻ, അസീർ, തബൂക്ക് പ്രവിശ്യകളിൽനിന്ന് സൈന്യം അറസ്റ്റ് ചെയ്തു.
ഇക്കൂട്ടത്തിൽ 10 പേർ സ്വദേശികളും 299 പേർ നുഴഞ്ഞു കയറ്റക്കാരുമാണ്. നുഴഞ്ഞു കയറ്റക്കാരിൽ 264 പേർ യമനികളും 33 പേർ എത്യോപ്യക്കാരും രണ്ടു പേർ സോമാലിയക്കാരുമാണ്. തുടർ നടപടികൾക്ക് തൊണ്ടി സഹിതം പ്രതികളെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി കേണൽ മിസ്ഫർ അൽ ഖറൈനി അറിയിച്ചു.
