പിടിയിലായവരില്‍ വിവിധ രാജ്യക്കാരുണ്ടെന്ന് അധികൃതര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. പൊതുസദാചാര മര്യാദകള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ ഇവരില്‍ നിന്നുണ്ടായെന്നും അധികൃതര്‍ കണ്ടെത്തി. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളിലും വേശ്യാവൃത്തിയിലും ഏര്‍പ്പെട്ടെന്ന് ആരോപിച്ച് സ്‍ത്രീകള്‍ ഉള്‍പ്പെടെ പത്ത് പ്രവാസികളെ അറസ്റ്റ് ചെയ്‍തു. ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍ വിഭാഗത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പ്രൊട്ടക്ഷന്‍ ഓഫ് പബ്ലിക് മോറല്‍സിലെ ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്‍തത്.

പിടിയിലായവരില്‍ വിവിധ രാജ്യക്കാരുണ്ടെന്ന് അധികൃതര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. പൊതുസദാചാര മര്യാദകള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ ഇവരില്‍ നിന്നുണ്ടായെന്നും അധികൃതര്‍ കണ്ടെത്തി. മഹ്‍ബുല, ഹവല്ലി, അബു ഹലിഫ എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡുകളിലാണ് പത്ത് പേരെ അറസ്റ്റ് ചെയ്‍തത്. സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് പ്രതികള്‍ പണം സമ്പാദിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

Read also: മലയാളി യുവാവ് യുകെയില്‍ സുഹൃത്തിന്റെ കുത്തേറ്റുമരിച്ചു; ഒരു മലയാളി പൊലീസ് കസ്റ്റഡിയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player