റിയാദ്: സൗദി അറേബ്യയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു.  ജിദ്ദ അല്‍ ഖതാന്‍ പാലത്തിനടുത്ത് വെച്ചായിരുന്നു സംഭവം. ജിദ്ദയില്‍ നിന്നു മക്കയില്‍ നിന്നുമുള്ള റെഡ് ക്രസന്റ് സംഘങ്ങളെത്തി രക്ഷാ പ്രവര്‍ത്തനം നടത്തി.

പരിക്കേറ്റവര്‍ക്ക് അപകട സ്ഥലത്തുവെച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രികളിലേക്ക് മാറ്റി. അഞ്ച് പേരെ ജിദ്ദ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലും ഒരാളെ ജിദ്ദ ഈസ്റ്റ് ആശുപത്രിയിലും നാല് പേരെ മക്ക അല്‍ നൂര്‍ സ്‍പെഷ്യലിസ്റ്റ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.