യുഎഇയുടെ സ്ഥാപകന്‍ ശൈഖ് സായിദ് ബിന്‍ സുല്‍ത്താല്‍ അല്‍ നഹ്‍യാന്റെ 100-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ശമ്പള വര്‍ദ്ധനവ് നല്‍കുന്നത്. പൗരന്മാര്‍ക്ക് ഏറ്റവും ഉയര്‍ന്ന ജീവിതസാഹചര്യങ്ങള്‍ നല്‍കണമെന്ന യുഎഇ ഭരണാധികാരികളുടെ തീരുമാനത്തിന്റെ തുടര്‍ച്ചയാണ് ഉമ്മുല്‍ ഖുവൈന്‍ ഭരണാധികാരിയുടെ തീരുമാനം. 

ഉമ്മുല്‍ഖുവൈന്‍: ഉമ്മുല്‍ ഖുവൈന്‍ എമിറേറ്റിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 100 ശതമാനം ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ചു. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ ഖുവൈന്‍ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിന്‍ റാഷിദ് അല്‍ മുഅല്ലയാണ് ഇക്കാര്യം അറിയിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

യുഎഇയുടെ സ്ഥാപകന്‍ ശൈഖ് സായിദ് ബിന്‍ സുല്‍ത്താല്‍ അല്‍ നഹ്‍യാന്റെ 100-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ശമ്പള വര്‍ദ്ധനവ് നല്‍കുന്നത്. പൗരന്മാര്‍ക്ക് ഏറ്റവും ഉയര്‍ന്ന ജീവിതസാഹചര്യങ്ങള്‍ നല്‍കണമെന്ന യുഎഇ ഭരണാധികാരികളുടെ തീരുമാനത്തിന്റെ തുടര്‍ച്ചയാണ് ഉമ്മുല്‍ ഖുവൈന്‍ ഭരണാധികാരിയുടെ തീരുമാനം. യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ എന്നിവരുടെ നയങ്ങള്‍ക്ക് അനുസൃതമായാണ് തീരുമാനം.