പ്രാര്‍ത്ഥനാ സമയത്ത് പാട്ടുവെച്ചാല്‍ ആദ്യ തവണ 1,000 റിയാലാണ് പിഴ ഈടാക്കുക. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ തുക 2,000 റിയാലായി ഉയരും.
റിയാദ് : സൗദി അറേബ്യയില്‍ (Saudi Arabia) പള്ളികളില്‍ ബാങ്ക് വിളിക്കുമ്പോള്‍ പുറത്ത് ഉച്ചത്തില്‍ പാട്ടുവെക്കുന്നത് ശിക്ഷാര്‍ഹമാണ്. ഇങ്ങനെ ചെയ്താല്‍ 1,000 റിയാല്‍ പിഴ ഈടാക്കുമെന്ന് 'ഓകാസ്' ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.
പ്രാര്‍ത്ഥനാ സമയത്ത് പാട്ടുവെച്ചാല്‍ ആദ്യ തവണ 1,000 റിയാലാണ് പിഴ ഈടാക്കുക. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ തുക 2,000 റിയാലായി ഉയരും. കാറുകളില്‍ നിന്നും വീടുകളില്‍ നിന്നും ഉച്ചത്തിലുള്ള സംഗീതം ഉയര്‍ന്നാലും ഇത് ബാധകമാണ്. താമസസ്ഥലങ്ങളില്‍ ഉച്ചത്തില്‍ പാട്ടുവെക്കുന്നവര്‍ക്കെതിരെയും പിഴ ചുമത്തും. അയല്‍വാസികള്‍ പരാതിപ്പെട്ടാല്‍ 500 റിയാലാണ് പിഴ ചുമത്തുക.
സൗദി അറേബ്യയിലെ ഓഫീസുകളിലും പള്ളികളിലും ഷോര്‍ട്സ് ധരിച്ച് പ്രവേശിച്ചാല്‍ പിഴ
റിയാദ്: സൗദി അറേബ്യയിലെ (Saudi Arabia) പള്ളികളിലും സര്‍ക്കാര്‍ ഓഫീസുകളിലും (Mosques and Government Offices) ഷോര്‍ട്സ് ധരിച്ച് (Wearing shorts) പ്രവേശിച്ചാല്‍ ഇനി മുതല്‍ പിഴ ലഭിക്കും. 250 റിയാല്‍ മുതല്‍ 500 റിയാല്‍ വരെയായിരിക്കും പിഴ. ഇതുമായി ബന്ധപ്പെട്ട നിയമാവലിയിലെ ഭേദഗതി സൗദി ആഭ്യന്തര മന്ത്രി (Minister for Interior) കഴിഞ്ഞ ദിവസം അംഗീകരിച്ചു.
പള്ളികളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഒഴികെ പൊതു സ്ഥലങ്ങളില്‍ ഷോര്‍ട്സ് ധരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമല്ല. രാജ്യത്തെ പൊതു അഭിരുചിയുമായി ബന്ധപ്പെട്ട നിയമാവലിയില്‍ നേരത്തെ 19 നിയമലംഘനങ്ങളും അവയ്‍ക്കുള്ള ശിക്ഷകളുമാണ് ഇതുവരെ ഉള്‍പ്പെടുത്തിയിരുന്നത്. ഇതിനോടൊപ്പമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഓഫീസുകളിലും പള്ളികളിലും ഷോര്‍ട്സ് ധരിക്കുന്നതിനുള്ള പിഴ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സൗദി ആഭ്യന്തര മന്ത്രി അബ്‍ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്റെ അംഗീകാരത്തോടെ 2019ലാണ് രാജ്യത്ത് ഇത്തരമൊരു നിയമാവലി പ്രാബല്യത്തില്‍ വന്നത്. ഇതില്‍ ഉള്‍പ്പെടുന്ന നിയമലംഘനങ്ങള്‍ക്ക് 50 റിയാല്‍ മുതല്‍ 6000 റിയാല്‍ വരെയാണ് പിഴ. ജനവാസ മേഖലകളില്‍ വലിയ ശബ്‍ദത്തില്‍ പാട്ട് വെയ്‍ക്കല്‍, വളര്‍ത്തുമൃഗങ്ങളുടെ മാലിന്യങ്ങള്‍ നീക്കം ചെയ്യാതിരിക്കല്‍, സഭ്യതയ്‍ക്ക് നിരക്കാത്ത വസ്‍ത്രം ധരിക്കല്‍, സഭ്യതയില്ലാത്ത പെരുമാറ്റം തുടങ്ങിയ തരത്തിലുള്ള നിയമലംഘനങ്ങളാണ് ഈ നിയമാവലിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സൗദിയിലുള്ള ഇന്ത്യന്‍ തടവുകാരെ കൈമാറല്‍, നടപടി തുടങ്ങി
റിയാദ്: സൗദി (Saudi Arabia) ജയിലുകളിലുള്ള ഇന്ത്യന്‍ തടവുകാരെ (Indian Prisoners) മാതൃരാജ്യത്തിന് കൈമാറുന്ന നടപടിക്ക് തുടക്കം. ശിഷ്ടകാല തടവു ശിക്ഷ ഇനി ഇന്ത്യയിലെ ജയിലില്‍ അനുഭവിച്ചുതീര്‍ക്കാം. 12 വര്‍ഷം മുമ്പ് ഒപ്പുവെച്ച തടവുപുള്ളികളെ കൈമാറാനുള്ള കരാര്‍ പ്രകാരമാണ് നടപടി. ഇതനുസരിച്ച് സൗദിയിലെ ജയിലുകളില്‍ തടവ് അനുഭവിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ബാക്കിയുള്ള ശിക്ഷാകാലം ഇനി ഇന്ത്യയിലെ ജയിലില്‍ അനുഭവിച്ചാല്‍ മതിയാകും.
2010-ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സൗദി സന്ദര്‍ശനവേളയിലാണ് ഇരുരാജ്യങ്ങളും തടവുപുള്ളികളെ പരസ്പരം കൈമാറുന്ന കരാറില്‍ ഒപ്പുവെച്ചത്. ഇതുമായി ബന്ധപ്പെട്ട് അന്നു തന്നെ നടപടികള്‍ ആരംഭിച്ചെങ്കിലും നടപടിക്രമങ്ങളുടെ നൂലാമാലയില്‍ കുടുങ്ങി കരാര്‍പ്രാബല്യത്തിലാകുന്നത് നീണ്ടുപോവുകയായിരുന്നു. എന്നാലിപ്പോള്‍ അതിന് മൂര്‍ത്തമായ രൂപം കൈവരികയും ഇത്തരത്തില്‍ ജയില്‍ പുള്ളികളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങുകയും ചെയ്തിരിക്കുകയാണ്. ഇന്ത്യന്‍ എംബസി ഇതുമായി ബന്ധപ്പെട്ട് സൗദിയിലെ വിവിധ ജയില്‍ മേധാവികള്‍ക്ക് കത്തയച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടോ, ക്രിമിനല്‍ കുറ്റങ്ങളൊ അല്ലാത്ത കേസുകളില്‍ പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്കാണ് ഈ ആനുകൂല്യം പ്രയോജനപ്പെടുക. ഇത്തരത്തില്‍ നാട്ടിലെ ജയിലിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവരുടെ കണക്കുകള്‍ ലഭ്യമാക്കാന്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എംബസി വൃത്തങ്ങള്‍ വ്യക്തമാക്കി.
