രോഗബാധിതരില്‍ 4,962 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 63 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 

റിയാദ്: സൗദി അറേബ്യയില്‍ വ്യാഴാഴ്‍ച 103 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ രോഗബാധിതരില്‍ 255 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,52,291 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,38,266 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,063 ആയി. 

Add Asianetnews as a Preferred SourcegooglePreferred

രോഗബാധിതരില്‍ 4,962 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 63 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. ജിദ്ദ - 22, റിയാദ് - 18, മദീന - 12, മക്ക - 15, തായിഫ് - 8, ദമ്മാം - 6 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.