രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 811,958 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,98,805 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,269 ആയി.
റിയാദ്: സൗദി അറേബ്യയിൽ 24 മണിക്കൂറിനിടെ പുതുതായി 105 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവില്‍ ചികിത്സയിൽ കഴിയുന്നവരിൽ 107 പേർ രോഗമുക്തരായി. രാജ്യത്ത് എവിടെയും കൊവിഡ് മൂലമുള്ള പുതിയ മരണങ്ങള്‍ റിപ്പോർട്ട് ചെയ്തില്ല.
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 811,958 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,98,805 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,269 ആയി. രോഗബാധിതരിൽ 3,884 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 82 പേർ ഗുരുതരനിലയിലാണ്. ഇവർ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്.
24 മണിക്കൂറിനിടെ 7,181 ആർ.ടി - പി.സി.ആർ പരിശോധനകൾ നടത്തി. റിയാദ് - 31, ജിദ്ദ - 18, ദമ്മാം - 15, ഹുഫൂഫ് - 6, മദീന - 5, മക്ക - 3, അബ്ഹ - 3, ഹാഇൽ - 2, ത്വാഇഫ് - 2, ജീസാൻ - 2, ദഹ്റാൻ - 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
Read also: സോഷ്യല്‍ മീഡിയയിലൂടെ അനാശാസ്യ പ്രവര്‍ത്തനം; ഒന്‍പത് പ്രവാസികള്‍ അറസ്റ്റില്‍
യുഎഇയില്‍ 24 മണിക്കൂറിനിടെ കൊവിഡ് മരണങ്ങളില്ല, 822 പുതിയ രോഗികള്‍
അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. രാജ്യത്തെ ആരോഗ്യ - പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 822 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറേ ദിവസങ്ങളായി യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുകയാണ്.
രാജ്യത്ത് ചികിത്സയിലായിരുന്ന 794 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കൊവിഡ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുതിയതായി നടത്തിയ 217,065 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 10,04,751 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,83,454 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,339 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുള്ളത്.
