സിവില്‍ സര്‍വ്വീസ് മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പ് അനുസരിച്ച് ഓഗസ്റ്റ് 16  മുതല്‍ 26 ഞായറാഴ്ച വരെയാണ് അവധി. അറബി മാസം അനുസരിച്ച് ദുര്‍ഹജ്ജ് അഞ്ച് മുതല്‍ 15 വരെയാണിത്. ഓഗസ്റ്റ് 20നായിരിക്കും ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം.

റിയാദ്: ദുല്‍ഹജ്ജ് മാസത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള മാസപ്പിറവി ദൃശ്യമായതിന് പിന്നാലെ സൗദിയില്‍ 11 ദിവസത്തെ അവധി പ്രഖ്യാപിച്ചു. സിവില്‍ സര്‍വ്വീസ് മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പ് അനുസരിച്ച് ഓഗസ്റ്റ് 16 മുതല്‍ 26 ഞായറാഴ്ച വരെയാണ് അവധി. അറബി മാസം അനുസരിച്ച് ദുര്‍ഹജ്ജ് അഞ്ച് മുതല്‍ 15 വരെയാണിത്. ഓഗസ്റ്റ് 20നായിരിക്കും ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം.

ബലി പെരുന്നാള്‍ (ഈദുല്‍ അദ്ഹ) ഓഗസ്റ്റ് 21 ആയിരിക്കുമെന്ന് സൗദി സിവില്‍ സര്‍വ്വീസ് മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം മാസപ്പിറവി ദൃശ്യമായതായാണ് അധികൃതര്‍ സ്ഥിരീകരിച്ചത്.