പ്രതികളുടെ വീട്ടിൽ നിന്ന് 11 കിലോഗ്രാം ലഹരിമരുന്നാണ് പിടിച്ചെടുത്തത്. 

മസ്കറ്റ്: ഒമാനില്‍ വന്‍ ലഹരിമരുന്ന് വേട്ട. ലഹരിമരുന്നുമായി മൂന്ന് പ്രവാസികള്‍ പിടിയിലായി. ഏഷ്യന്‍ വംശജരാണ് അറസ്റ്റിലായത്. 11 കിലോഗ്രാം ലഹരിമരുന്ന് ആണ് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. 

നിസ്വ വിലായത്തില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ദാഖിലിയ ഗവര്‍ണറേറ്റ് പൊലീസിന് കീഴിലെ ആന്‍റി നാര്‍കോട്ടിക്സ് ആന്‍ഡ് സൈക്കോട്രോപിക് സബസ്റ്റന്‍സസ് വിഭാഗമാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. ക്രിസ്റ്റൽ മെത്ത്, ഹാഷിഷ്, മോര്‍ഫിന്‍ എന്നിവയാണ് പിടിച്ചെടുത്തത്. നിസ്വയില്‍ പ്രതികള്‍ താമസിച്ചിരുന്ന സ്ഥലലത്ത് വിദഗ്ധമായി ലഹരിമരുന്ന് ഒളിപ്പിച്ചിരിക്കുകയായിരുന്നു. പിടിയിലായ പ്രതികള്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്. 

Read Also -  എയർപോർട്ടിലിറങ്ങിയ യാത്രക്കാരന്‍റെ ലഗേജിൽ സംശയം; പെട്ടി തുറന്ന് നോക്കിയപ്പോൾ തുണികൾക്കുള്ളിൽ പൊതിഞ്ഞ കഞ്ചാവ്

Scroll to load tweet…