Asianet News MalayalamAsianet News Malayalam

'ഫാക് കുര്‍ബ': ചെറിയ കുറ്റങ്ങൾക്ക് പിഴ അടയ്ക്കാൻ കഴിയാത്തതിന് ഒമാനിലെ ജയിലുകളിൽ കഴിയുന്ന 1,115 പേര്‍ക്ക് മോചനം

സാമ്പത്തിക ബാധ്യതകളിൽ അകപ്പെട്ടു രാജ്യത്തെ ജയിലുകളിൽ കഴിഞ്ഞു വന്നിരുന്നവർക്കാണ് ഈ ആനുകൂല്യം ലഭിച്ചിരിക്കുന്നത്.

1115 prisoners to be released as part of  fak kuruba
Author
First Published Apr 9, 2024, 8:59 PM IST

മസ്കറ്റ്: ചെറിയ കുറ്റങ്ങൾക്ക് പിഴ അടയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഒമാനിലെ വിവിധ ജയിലുകളിൽ അകപ്പെട്ട 1,115 പേർക്ക് മോചനം. ഇത്തരത്തിലുള്ളവരെ സഹായിക്കുന്ന ഒമാൻ ലോയേഴ്സ്  അസോസിയേഷന്റെ 'ഫാക് കുര്‍ബ' പദ്ധതിയിലൂടെയാണ് 1,115 തടവുകാരെ മോചിപ്പിക്കുന്നത്. 

സാമ്പത്തിക ബാധ്യതകളിൽ അകപ്പെട്ടു രാജ്യത്തെ ജയിലുകളിൽ കഴിഞ്ഞു വന്നിരുന്നവർക്കാണ് ഈ ആനുകൂല്യം ലഭിച്ചിരിക്കുന്നത്. റമദാൻ മാസത്തിലെ ആദ്യ ആഴ്ചയിൽ 302 പേർക്കും രണ്ടാം ആഴ്ച 387 പേർക്കും മൂന്നാം ആഴ്ച 426  പേർക്കുമാണ് മോചനം ലഭ്യമാക്കുവാൻ 'ഫാക് കുര്‍ബ' പദ്ധതിയിലൂടെ തീരുമാനമായത്.

'ഫാക് കുര്‍ബ' പദ്ധതിയിലൂടെ ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റില്‍ നിന്നും 6 കേസുകളും,വടക്കൻ  അൽ ബത്തിനയിൽ നിന്ന് 257 ഉം, തെക്കൻ അൽ ബാത്തിനാ ഗവര്‍ണറേറ്റില്‍ നിന്നും 191 കേസുകളും, തെക്കൻ ശർഖിയ  ഗവർണറേറ്റിൽ നിന്ന് 97  ഉം, വടക്കൻ ശർഖിയ ഗവര്‍ണറേറ്റില്‍ നിന്നും 55  കേസുകളും , മസ്‌കറ്റ് ഗവർണറേറ്റിൽ നിന്ന് 122 ഉം , ദാഹിറ ഗവര്ണറേറ്റിൽ നിന്നും 148 കേസുകളും, ദാഖിലായ ഗവര്‍ണറേറ്റില്‍ നിന്നും 70  കേസുകളും, അൽ വുസ്ത ഗവര്‍ണറേറ്റില്‍ നിന്ന് 16 കേസുകളും, ദോഫാർ ഗവര്ണറേറ്റിൽ നിന്നും 3  കേസുകളും,അൽ ബുറൈമി ഗവർണറേറ്റിൽ നിന്ന് 150  കേസുകളിലും അകപെട്ട 1,115  പേർക്കാണ് ജയിൽ മോചനം.

1115 prisoners to be released as part of  fak kuruba

Read Also - ആറുദിവസത്തിൽ വേണ്ടത് 34 കോടി രൂപ; ഇതുവരെ ഒമ്പത് കോടി, റഹീമിന്‍റെ ജീവൻ രക്ഷിക്കാൻ കൈകോര്‍ത്ത് മലയാളി സമൂഹം

ചെറിയ പെരുന്നാളിന് മുൻപായി ഇവർക്കുള്ള മോചനം സാധ്യമാക്കുവാനാണ് സംഘാടകർ ലക്ഷ്യം വെക്കുന്നത്. സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിൽ പരാജയപ്പെട്ടു ജയിൽ ശിക്ഷ  അനുഭവിച്ചു വരുന്നവർക്ക്‌, രണ്ടാമത് ഒരു അവസരം കൂടി ഉണ്ടെന്ന നിലപാടിലാണ് ഫാക് കുര്‍ബ പദ്ധതി ഒമാൻ ലോയേഴ്സ്  അസോസിയേഷൻ ആരംഭിച്ചിട്ടുള്ളത്. ഒമാനിലെ നൂറിലധികം അഭിഭാഷകരാണ് 'ഫാക് കുറുബ' പദ്ധതിക്കായി സന്നദ്ധ സേവനം നടത്തി വരുന്നത്. ഒമാൻ സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ  സഹകരണത്തിൽ ഒമാനി ലോയേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ  2012 മുതൽ നടത്തിവരുന്ന ഈ പദ്ധതിയിലൂടെ ധാരാളം പേർക്ക് ഇതിനകം ജയിൽ മോചനം ലഭിച്ചുകഴിഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios