രാജ്യമാകെ ഇന്ന് 1,13,300 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,25,730 ആയി. ഇതിൽ 5,06,089 പേർ രോഗമുക്തരായി. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് പ്രതിദിന കണക്കിൽ ഏറ്റക്കുറച്ചിലുകളില്ലാതെ തുടരുന്നു. പുതിയ രോഗബാധിതരുടെയും രോഗമുക്തരുടെയും എണ്ണം ഒപ്പത്തിനൊപ്പമാണ്. ഇന്ന് 1,146 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചപ്പോൾ 1,086 പേർ രോഗമുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 11 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായും സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

രാജ്യമാകെ ഇന്ന് 1,13,300 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,25,730 ആയി. ഇതിൽ 5,06,089 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,237 ആണ്. ചികിത്സയിൽ 11,404 പേരുണ്ട്. ഇതിൽ 1,377 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വി

വിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 243, കിഴക്കൻ പ്രവിശ്യ 209, മക്ക 196, അസീർ 84, ജീസാൻ 79, അൽഖസീം 68, മദീന 64, ഹായിൽ 56, നജ്റാൻ 53, അൽബാഹ 34, വടക്കൻ അതിർത്തി മേഖല 33, തബൂക്ക് 19, അൽജൗഫ് 8. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 26,625,085 ഡോസായി.