അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന കേസിൽ അഞ്ച് പുരുഷന്മാരെയും ഏഴ് സ്ത്രീകളെയുമാണ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. 

റിയാദ്: അനാശാസ്യ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട 12 പ്രവാസികള്‍ സൗദി അറേബ്യയില്‍ പിടിയില്‍. സൗദിയിലെ നജ്റാനില്‍ ഒരു റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്‍റിനുള്ളില്‍ നിന്നാണ് അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന കേസിൽ അഞ്ച് പുരുഷന്മാരെയും ഏഴ് സ്ത്രീകളെയും അറസ്റ്റ് ചെയ്തത്. നജ്റാന്‍ പൊലീസിലെ സ്പെഷ്യൽ ടാസ്ക് ആന്‍ഡ് ഡ്യൂട്ടീസ് ഫോഴ്സ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് കമ്മ്യൂണിറ്റി സെക്യൂരിറ്റി, ആന്‍റി ഹ്യൂമന്‍ ട്രാഫിക്കിങ് യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് അറസ്റ്റ്. പൊതുധാര്‍മ്മികതയുടെ ലംഘനവും മനുഷ്യക്കടത്തും തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധന. പിടിയിലായ എല്ലാ പ്രതികള്‍ക്കുമെതിരായ നിയമ നടപടികള്‍ തുടങ്ങി.