മലയാളിയായ മധ്യവയസ്കൻ സൗദി അറേബ്യയിലെ ദമ്മാമിന് സമീപം അൽ നാരിയയിൽ നിര്യാതനായി. ആലപ്പുഴ അമ്പലപ്പുഴ കാരൂർ സ്വദേശി രാമചന്ദ്രൻ കുരങ്ങൻ പൊയ്കയിൽ ആണ് മരിച്ചത്. 59 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. 

റിയാദ്: ആലപ്പുഴ അമ്പലപ്പുഴ കാരൂർ സ്വദേശി അനിൽ നിവാസിൽ കുട്ടി രാമചന്ദ്രൻ കുരങ്ങൻ പൊയ്കയിൽ (59) സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിന് സമീപം അൽ നാരിയയിൽ നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അൽ നാരിയ ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദീർഘവർഷങ്ങളായി അൽ നാരിയയിലെ പ്രമുഖ ട്രാൻസ്പോർട്ടേഷൻ കമ്പനിയിൽ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിൽ അൽ നാരിയ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമപരമായ ഔദ്യോഗിക നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

പരേതരായ അയ്യപ്പൻ കുട്ടി – പങ്കജാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യ: കുസുമം. മക്കൾ: അമൽ, അമിത്.