ഇസ്ലാമികം, സാംസ്കാരികം, കമ്മ്യൂണിറ്റി, ജീവകാരണ്യം എന്നീ നാല് വിഭാഗങ്ങളിലാണ് പരിപാടികള്‍ സംഘടിപ്പിക്കുക.
ദുബൈ: റമദാനില്‍ ദുബൈ നഗരത്തില്‍ പ്രതിദിനം 12 ലക്ഷം ഇഫ്താര്‍ കിറ്റുകള്‍. ഇഫ്താര്‍ വിതരണത്തിന് 1200 പെര്‍മിറ്റുകള്‍ നല്‍കിയതായി ദുബൈയിലെ ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥന് അറിയിച്ചു. ദിവസേന 12 ലക്ഷം ഇഫ്താര്‍ കിറ്റുകള്‍ നല്കാന് അനുമതി സഹായകമാകുമെന്ന് വകുപ്പ് ഡയറക്ടര്‍ ജനറല്‍ അഹമ്മദ് ദാര്‍വിഷ് അല്‍ മുഹൈരി പറഞ്ഞു.
റമദാനില്‍ പൗരന്മാര്ക്കും പ്രവാസികള്‍ക്കും ഉപകാരപ്രദമായ നിരവധി പരിപാടികളും വകുപ്പ് പ്രഖ്യാപിച്ചു. ഇസ്ലാമികം, സാംസ്കാരികം, കമ്മ്യൂണിറ്റി, ജീവകാരണ്യം എന്നീ നാല് വിഭാഗങ്ങളിലാണ് പരിപാടികള്‍ സംഘടിപ്പിക്കുക. ദുബൈ രണ്ടാം ഉപഭരണാധികാരിയും ദുബൈ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച ‘റമദാൻ ഇൻ ദുബൈ’ കാമ്പയിനിന്റെ ഭാഗമായാണ് പരിപാടികൾ.
Read Also - അനുജന്റെ മൃതദേഹത്തിന് അടുത്ത് ഇരുന്നു, പിന്നെ എഴുന്നേറ്റില്ല; സഹോദരങ്ങളുടെ വേര്‍പാട് താങ്ങാനാകാതെ കുടുംബം
വിവിധ ജനവിഭാഗങ്ങളെ ലക്ഷ്യമാക്കിയുള്ള വ്യത്യസ്തമായ പരിപാടികളാണ് കമ്മ്യൂണിറ്റി വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ‘ഹലാ റമദാൻ’, ‘വീ ബ്രേക് ഔർ ഫാസ്റ്റ് ടുഗെതർ’, ദുപബ പൾസ്, അറ്റ് വൺ ടേബ്ൾ എന്നിങ്ങനെ വ്യത്യസ്ത പരിപാടികൾ ഇതിൽപ്പെടും. ദുബൈ ഇഫ്താർ എന്ന പേരിൽ വിവിധ മതങ്ങളിൽനിന്നും വിഭാഗങ്ങളിൽനിന്നുമുള്ള വ്യക്തികളെ ഒരുമിച്ചുകൂട്ടുന്ന ചടങ്ങും ഒരുക്കുന്നുണ്ട്. ഇതിനു പുറമെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്.
(പ്രതീകാത്മക ചിത്രം)
