മസ്‍കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 12 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 371 ആയി. ഇന്ന് 1067 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 959 പേര്‍ സ്വദേശികളും 108 പേര്‍ വിദേശികളുമാണ്.  ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 74,858 ആയി.

അതേസമയം ഇന്ന് മാത്രം രാജ്യത്ത് 1054 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 54,061 ആയി. ഇപ്പോള്‍ 570 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 167 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.