Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ ഇന്ന് 16 കൊവിഡ് മരണം; 1,286 പേര്‍ക്ക് കൂടി രോഗം

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ള കൊവിഡ് ബാധിതരുടെ എണ്ണം 10,217 ആയി ഉയർന്നു. ഇതിൽ 1,553 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

1286 new covid cases reported in saudi arabia along with 16 deaths
Author
Riyadh Saudi Arabia, First Published Jun 10, 2021, 8:12 PM IST

റിയാദ്: സൗദി അറേബ്യയിൽ 24 മണിക്കൂറിനിടെ 16 കൊവിഡ് മരണങ്ങള്‍ കൂടിറിപ്പോർട്ട് ചെയ്തു. പുതിയതായി 1,286 പേർക്ക് കൂടി രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 982 പേർ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,62,528 ആയി. ഇവരിൽ രോഗമുക്തരുടെ എണ്ണം 4,44,792 ആയി ഉയർന്നു. ആകെ മരണസംഖ്യ 7,519 ആയി. 

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ള കൊവിഡ് ബാധിതരുടെ എണ്ണം 10,217 ആയി ഉയർന്നു. ഇതിൽ 1,553 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തിനിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 419, റിയാദ് 263, കിഴക്കൻ പ്രവിശ്യ 191, അസീർ 98, ജീസാൻ 87, മദീന 76, അൽഖസീം 53, നജ്റാൻ 28, തബൂക്ക് 25, അൽബാഹ 19, ഹായിൽ 17, വടക്കൻ അതിർത്തി മേഖല 7, അൽജൗഫ് 3. രാജ്യത്തെ കൊവിഡ് വാക്സിനേഷൻ കുത്തിവെപ്പ് 15,350,547 ഡോസ് ആയി.

Follow Us:
Download App:
  • android
  • ios