അറബ് രാജ്യങ്ങളിൽ നിന്നും മൂന്നു ബോട്ടുകളിലായി എത്തിയ പതിമൂന്നു പേരെയാണ് കോസ്റ്റ് ഗാർഡിന്റെ സംഘം പിടികൂടിയത്.

മസ്കറ്റ്: ഒമാനിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമം നടത്തിയ 13 പേരെ ഒമാൻ കോസ്റ്റ് ഗാർഡ് പിടികൂടി. ദോഫാർ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിലാണ് രാജ്യത്തേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തത്.

Add Asianetnews as a Preferred SourcegooglePreferred

അറബ് രാജ്യങ്ങളിൽ നിന്നും മൂന്നു ബോട്ടുകളിലായി എത്തിയ പതിമൂന്നു പേരെയാണ് കോസ്റ്റ് ഗാർഡിന്റെ സംഘം പിടികൂടിയത്. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞുവെന്നും റോയൽ ഒമാൻ പൊലീസ് പുറത്തുവിട്ട വാർത്താ കുറിപ്പിൽ പറയുന്നു.

അതേസമയം ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ മോഷണം നടത്തിയ ഒരു അറബ് വംശജനെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മസ്‌കറ്റ്, ദോഫാർ, നോർത്ത് അൽ ബത്തിന ഗവർണറേറ്റുകളിലെ നിരവധി വീടുകളിൽ നിന്നും കടകളിൽ നിന്നും പണവും സ്വകാര്യ വസ്തുക്കൾ മോഷ്ടിച്ചതിനാണ് അറബ് പൗരനെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. 

വടക്കൻ അൽ ബത്തിന ഗവർണറേറ്റ് പോലീസ് കമാൻണ്ഠയുടെ നേതൃത്ത്വത്തിൽ ആണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പിടിയിലായ അറബ് വംശജനെതിരെ നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞുവെന്ന് റോയൽ ഒമാൻ പൊലീസ് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Read Also -  രക്തം കണ്ടെതോടെ സംശയം; പരിശോധനയില്‍ താമസിക്കുന്ന കെട്ടിടത്തിന്‍റെ താഴെ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി, ദുരൂഹത

കഴിഞ്ഞ ദിവസം ഇരുന്നൂറ് കിലോയിലധികം മയക്കുമരുന്ന് കടത്താൻ ശ്രമിച്ച എട്ട് പ്രവാസികൾ ഒമാനിൽ പിടിയിലായിരുന്നു. 225 കിലോയോളം മയക്കുമരുന്ന് കടത്താൻ ശ്രമിച്ച എട്ട് പ്രവാസികളെ റോയൽ ഒമാൻ പൊലീസിന് അറസ്റ്റ് ചെയ്തു. പിടിലായ എട്ടുപേരും ഏഷ്യൻ വംശജരാണെന്ന് റോയൽ ഒമാൻ പൊലീസിന്‍റെ വാർത്താ കുറിപ്പിൽ പറയുന്നു. 175 കിലോഗ്രാം ഹാഷിഷും 50 കിലോഗ്രാം ക്രിസ്റ്റൽ മെത്തുമാണ് ഏഷ്യൻ വംശജരായ എട്ട് പ്രവാസികൾ ഒമാനിലേക്ക് കടത്താന്‍ ശ്രമിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...