പിടിയിലായ പ്രവാസി ഏഷ്യക്കാരനാണെന്ന് മാത്രമേ അധികൃതര്‍ പുറത്തുവിട്ട വിവരങ്ങളില്‍ ഉള്ളൂ. സ്വന്തം നാട്ടില്‍ നിന്ന് ഇയാളുടെ സുഹൃത്താണ് കണ്ടെയ്‍നറില്‍ രഹസ്യമായി ഒളിപ്പിച്ച് മദ്യം കയറ്റിവിട്ടത്. 

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് 427 കുപ്പി മദ്യം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരു പ്രവാസി അറസ്റ്റിലായി. രാജ്യത്തേക്ക് കൊണ്ടുവന്ന ഒരു കണ്ടെയ്‍നറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികളെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ട് പേരായിരുന്നു കള്ളക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും അധികൃതര്‍ കണ്ടെത്തി.

Scroll to load tweet…

പിടിയിലായ പ്രവാസി ഏഷ്യക്കാരനാണെന്ന് മാത്രമേ അധികൃതര്‍ പുറത്തുവിട്ട വിവരങ്ങളില്‍ ഉള്ളൂ. സ്വന്തം നാട്ടില്‍ നിന്ന് ഇയാളുടെ സുഹൃത്താണ് കണ്ടെയ്‍നറില്‍ രഹസ്യമായി ഒളിപ്പിച്ച് മദ്യം കയറ്റിവിട്ടത്. എന്നാല്‍ ഇവ കുവൈത്തില്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ മദ്യക്കടത്ത് ശ്രമം മനസിലാക്കി. കണ്ടെയ്‍നറില്‍ എത്തിയ സാധനങ്ങള്‍ ഏറ്റുവാങ്ങാനെത്തിയ പ്രവാസിയെ കൈയോടെ പിടികൂടുകയായിരുന്നു. തുടര്‍ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി. പിടിച്ചെടുത്ത മദ്യശേഖരവും നിയമനടപടികള്‍ക്കായി മാറ്റി.

Scroll to load tweet…


Read also: 25 വര്‍ഷമായി നാട്ടിൽ പോകാൻ കഴിയാതിരുന്ന പ്രവാസി മലയാളി ഒടുവില്‍ നാടണഞ്ഞു