ദേശീയ അസംബ്ലിയിലെ അന്വേഷണ കമ്മറ്റിയാണ് വ്യാജ ബിരുദങ്ങള്‍ കണ്ടെത്തിയത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ നടത്തിയ പരിശോധനയില്‍ 142 സ്വദേശികള്‍ വ്യാജ സര്‍വകലാശാല ബിരുദം നേടിയതായി കണ്ടെത്തി. ഈജിപ്ഷ്യന്‍ സര്‍വകലാശാലകളില്‍ നിന്ന് സ്വദേശികളായ ഇവര്‍ വ്യാജ ബിരുദങ്ങള്‍ നേടിയെന്നാണ് കണ്ടെത്തല്‍.

ഈജിപ്തിലെ കുവൈത്ത് സാംസ്‌കാരിക ഓഫീസിലെ ചില ജീവനക്കാരുടെ സഹായത്തോടെയാണ് ഇവര്‍ വ്യാജ ബിരുദങ്ങള്‍ കരസ്ഥമാക്കിയതെന്ന് അല്‍ ജരീദ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. ദേശീയ അസംബ്ലിയിലെ അന്വേഷണ കമ്മറ്റിയാണ് വ്യാജ ബിരുദങ്ങള്‍ കണ്ടെത്തിയത്. 500 ദിനാര്‍ മുടക്കിയാണ് ഓരോ വ്യാജ ബിരുദവും നേടിയതെന്നും വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുവൈത്തില്‍ ജോലി ചെയ്യുന്ന ഒരു പ്രവാസിയാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നേടാന്‍ ഇവരെ സഹായിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ സെക്യൂരിറ്റി അധികൃതര്‍ അറസ്റ്റ് ചെയ്തു. ഇയാള്‍ ഇപ്പോള്‍ തടവിലാണ്. പ്രതിക്ക് 50-60 വര്‍ഷത്തേക്ക് തടവുശിക്ഷ വിധിക്കുമെന്നാണ് വിവരം. 

Read more -  കുവൈത്ത് മുനിസിപ്പാലിറ്റിയില്‍ ഇപ്പോഴുള്ളത് 329 പ്രവാസികള്‍ മാത്രം; 124 തസ്‍തികകളിലും സ്വദേശികളെ കിട്ടാനില്ല

പ്രവാസി എഞ്ചിനീയര്‍മാര്‍ക്കായി രജിസ്‍ട്രേഷന്‍ ആരംഭിച്ച് ഇന്ത്യന്‍ എംബസി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടെ രജിസ്‍ട്രേഷന്‍ തുടങ്ങിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. മുമ്പ് 2020 സെപ്‍റ്റംബര്‍ മാസത്തിലായിരുന്നു ഇത്തരത്തില്‍ എഞ്ചിനീയര്‍മാരുടെ രജിസ്ട്രേഷന്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസി നടത്തിയത്. നിലവിലുള്ള വിവരങ്ങള്‍ പുതുക്കുന്നതിനാണ് ഇപ്പോള്‍ വീണ്ടും രജിസ്‍ട്രേഷന്‍ നടത്തുന്നത്.

Read More - കുവൈത്തില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

കുവൈത്തിലെ എല്ലാ ഇന്ത്യന്‍ എഞ്ചിനീയര്‍മാരും ഓണ്‍ലൈനായി എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഔദ്യോഗിക വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച നോട്ടീസില്‍ പറയുന്നു. https://forms.gle/vFJaUcjjwftrqCYE6 എന്ന ഗൂഗിള്‍ ഫോം വഴിയാണ് വിവരങ്ങള്‍ നല്‍കേണ്ടത്. ഇതിന് മുമ്പ് രജിസ്റ്റര്‍ ചെയ്‍തിട്ടുള്ളവരും ഇപ്പോള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണം. 2022 ഡിസംബര്‍ 22 ആണ് അവസാന തീയ്യതി.