ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന് സംശയം തോന്നിയതിനെ തുടർന്നാണ് ഷിപ്മെന്‍റ് വിശദമായി പരിശോധിച്ചത്.
ദോഹ: ഖത്തറിലേക്ക് വന്‍തോതില്‍ നിരോധിത പുകയില കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി കസ്റ്റംസ്. ഹമദ് തുറമുഖം വഴി കടത്താന്‍ ശ്രമിച്ച പുകയിലയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.
തുറമുഖത്തെത്തിയ ഒരു ടാങ്കര്‍ ഷിപ്‌മെന്റില്‍ ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് കള്ളക്കടത്ത് പൊളിച്ചത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദഗ്ധ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ രഹസ്യ അറകളില്‍ ഒളിപ്പിച്ച നിലയില്‍ പുകയില കണ്ടെത്തുകയായിരുന്നു. ആകെ 15 ടണ്‍ പുകയിലയാണ് പിടിച്ചെടുത്തത്.
Scroll to load tweet…
