Asianet News MalayalamAsianet News Malayalam

സ്‍കൂളില്‍ സഹപാഠികളുടെ ഉപദ്രവം; 15 വയസുകാരി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു

സ്‍കൂളില്‍ സഹപാഠികളുടെ നിരന്തര പരിഹാസവും ഉപദ്രവവും സഹിക്കാനാവാതെ പെണ്‍കുട്ടി ആത്മഹത്യ ചെയ്‍തു.

15 year old girl committed suicide in kuwait by jumping from 14th floor of a building
Author
Kuwait City, First Published Nov 2, 2021, 5:34 PM IST

കുവൈത്ത് സിറ്റി: സ്‍കൂളില്‍ സഹപാഠികളുടെ ഉപദ്രവം സഹിക്കാനാവാതെ 15 വയസുകാരി (15  year old girl) ആത്മഹത്യ ചെയ്‍തു (committed suicide). കുവൈത്തിലെ ഫിന്റാസിലാണ് (Fintas, Kuwait) സംഭവം. പെണ്‍കുട്ടി കെട്ടിടത്തിന് മുകളില്‍ നിന്നു വീണെന്ന വിവരമറിയിച്ചുകൊണ്ടുള്ള ഫോണ്‍ സന്ദേശമാണ് ആഭ്യന്തര മന്ത്രാലത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ (Operations room in Interior ministry) ലഭിച്ചത്.

മെഡിക്കല്‍ സംഘവും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും 14-ാം നിലയില്‍ നിന്നുള്ള വീഴ്‍ചയുടെ ആഘാതത്തില്‍ പെണ്‍കുട്ടി തത്സമയം തന്നെ മരണപ്പെട്ടിരുന്നു. കുട്ടിയുടെ അച്ഛന്‍  കുവൈത്ത് പൗരനും അമ്മ വിദേശിയുമാണ്. താമസ സ്ഥലത്തിന് തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ പതിനാലാം നിലയില്‍ കയറിയ കുട്ടി അവിടെനിന്ന് താഴേക്ക് ചാടുകയായിരുന്നു. സ്‍കൂളില്‍ സഹപാഠികള്‍ നിരന്തരം കുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്നും ഇത് കുട്ടിയുടെ മാനസിക നില താളംതെറ്റുന്നതിലേക്ക് വരെ എത്തിച്ചിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്. തുടരന്വേഷണം പുരോഗമിക്കുകയാണ്.

മയക്കുമരുന്ന് ഗുളികകളുമായെത്തിയ രണ്ട് പ്രവാസികള്‍ വിമാനത്താവളത്തില്‍ പിടിയിലായി
നിരോധിത മയക്കുമരുന്ന് ഗുളികകളുമായെത്തിയ രണ്ട് പ്രവാസി ഇന്ത്യക്കാര്‍ കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ പിടിയിലായി. 450 ട്രമഡോള്‍ ഗുളികകളാണ് ഇവരുടെ കൈവശമുണ്ടായിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

വിമാനത്താവളത്തില്‍ വെച്ച് നടത്തിയ ലഗേജ് പരിശോധനയില്‍ ഒരാളുടെ പക്കല്‍ നിന്ന് 100 ഗുളികകളും മറ്റൊരാളുടെ പക്കല്‍ നിന്ന് 350 ഗുളികകളുമാണ് അധികൃതര്‍ കണ്ടെടുത്തത്. തുടര്‍ന്ന് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. പിടിച്ചെടുത്ത സാധനങ്ങള്‍ക്കൊപ്പം ഇരുവരെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios