വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെ ഫുജൈറ പൊലീസാണ് ഷാര്‍ജ പൊലീസ് അധികൃതരെ വിവരം അറിയിച്ചത്. കുട്ടിയെ അത്യാസന്ന നിലയില്‍ ഫുജൈറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
ഷാര്‍ജ: ഫ്ലാറ്റിന്റെ രണ്ടാം നിലയില്‍ നിന്നുവീണ് പരിക്കേറ്റ പിഞ്ചുകുഞ്ഞ് അതീവ ഗുരുതരാവസ്ഥയില്‍. കല്‍ബയിലാണ് 16 മാസം പ്രായമുള്ള പെണ്‍കുട്ടി ഫ്ലാറ്റിലെ ജനലിലൂടെ താഴേക്ക് വീണത്.
വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെ ഫുജൈറ പൊലീസാണ് ഷാര്‍ജ പൊലീസ് അധികൃതരെ വിവരം അറിയിച്ചത്. കുട്ടിയെ അത്യാസന്ന നിലയില്‍ ഫുജൈറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഫ്ലാറ്റില്‍ നിന്ന് താഴെ വീണ കുട്ടിയെ അച്ഛന്‍ ആദ്യം കല്‍ബയിലെ ആശുപത്രിയിലാണെത്തിച്ചത്. എന്നാല്‍ സ്ഥിതി ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെ ഫുജൈറയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അപകട കാരണം സംബന്ധിച്ച വ്യക്തതയ്ക്കായി പൊലീസ് ഫ്ലാറ്റില്‍ പരിശോധന നടത്തി. മാതാപിതാക്കള്‍ ശ്രദ്ധിക്കാതിരുന്ന സമയത്ത് ജനലില്‍ പിടിച്ചുകയറിയ കുട്ടി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയെ ശ്രദ്ധിക്കാതിരുന്നതിന് മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
