മസ്‍കത്ത്: നിയമലംഘനങ്ങളുടെ പേരില്‍ പിടിയിലായ 167 പ്രവാസികളെ നാടുകടത്തിയതായി ഒമാന്‍ മാന്‍പവര്‍ മന്ത്രാലയം അറിയിച്ചു. അധികൃതര്‍ നടത്തിയ പരിശോധനകളില്‍ പിടിയിലായവര്‍ക്കെതിരെയാണ് നടപടിയെടുത്തത്.

മാന്‍പവര്‍ മന്ത്രാലയത്തിന് കീഴിലുള്ള സംയുക്ത പരിശോധക സംഘം മാര്‍ച്ച് എട്ട് മുതല്‍ പതിനാല് വരെ മസ്‍കത്തില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘകരെ പിടികൂടിയത്. തൊഴില്‍ നിയമപ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കി ഇവരെ നാടുകടത്തുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. തൊഴില്‍ രംഗത്ത് ബാധകമായ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മാന്‍പവര്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.