മനുഷ്യക്കടത്തിനും പൊതുമര്യാദകളുടെ ലംഘനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 17 പ്രവാസികള്‍ അറസ്റ്റിലായി. രാജ്യത്തെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ തലാല്‍ ഖാലിദ് അല്‍ അഹ്‍മദ് അല്‍ സബാഹിന്റെ നിര്‍ദേശപ്രകാരം കുവൈത്തില്‍ നടന്നുവരുന്ന പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്.

മനുഷ്യക്കടത്തിനും പൊതുമര്യാദകളുടെ ലംഘനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് മോറല്‍സ് പ്രൊട്ടക്ഷന്‍ ആന്റ് ആന്റി ഹ്യൂമണ്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റാണ് കഴിഞ്ഞ ദിവസം 17 പേരെ അറസ്റ്റ് ചെയ്‍തത്. വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിനാണ് ഇവരെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ഇവരെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.

Scroll to load tweet…


Read also: 11 കെ.വി വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് പ്രവാസി മരിച്ചു

ഡ്രൈവിങ് ലൈസന്‍സിന് കൈക്കൂലി; കുവൈത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പിടിയില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡ്രൈവിങ് ലൈസൻസ് അനുവദക്കുന്നതിന് പകരമായി കൈക്കൂലി വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പിടിയിലായി. ഇയാള്‍ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം നടത്തിയ ശേഷം ട്രാഫിക് ഉദ്യോഗസ്ഥനെ ജയിലിലടക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിടുകയായിരുന്നു. കുറ്റകൃത്യത്തിൽ ഉള്‍പ്പെട്ട പ്രവാസികളായ മറ്റ് ആറ് പ്രതികളെ കസ്റ്റഡിയിലെടുക്കാനും ഉത്തരവിട്ടിട്ടുണ്ട്. കൈക്കൂലി, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ ചുമത്തിയിട്ടുള്ളത്.

Read also: പ്ലംബിംഗ് ജോലിക്കിടെ കെട്ടിടത്തില്‍ നിന്നു വീണ് പ്രവാസി മരിച്ചു