മസ്‍കത്ത്: ഒമാനില്‍ 17 പ്രവാസികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നോര്‍ത്ത് ബാതിനയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലാത്. വിദേശികള്‍ക്ക് ബാധകമായ തൊഴില്‍ താമസ, നിയമങ്ങള്‍ ഇവര്‍ ലംഘിച്ചതായി കണ്ടെത്തിയെന്നും പിടിയിലാവയവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായും ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.