Asianet News MalayalamAsianet News Malayalam

ഒമാനിൽ 17 നുഴഞ്ഞുകയറ്റക്കാർ അറസ്റ്റിൽ; നിയമ നടപടികൾ പൂർത്തിയാക്കി പൊലീസ്

ബോട്ടിൽ  എത്തിയ പതിനേഴ് പേരെയാണ് കോസ്റ്റ് ഗാർഡിന്റെ സംഘം പിടികൂടിയത്.

17 intruders arrested in oman
Author
First Published Nov 13, 2023, 9:02 PM IST

മസ്കറ്റ്: ഒമാനിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമം നടത്തിയ 17 പേരെ ഒമാൻ കോസ്റ്റ് ഗാർഡ് പിടികൂടി. വടക്കൻ ബാത്തിന ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിലാണ് രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തത്.

ബോട്ടിൽ  എത്തിയ പതിനേഴ് പേരെയാണ് കോസ്റ്റ് ഗാർഡിന്റെ സംഘം പിടികൂടിയത്. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞുവെന്നും റോയൽ ഒമാൻ പൊലീസ് പുറത്തുവിട്ട വാർത്താ കുറിപ്പിൽ പറയുന്നു. പിടിയിലായ പതിനേഴ് പേരും ഏഷ്യൻ വംശജർ ആണെന്നും റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Read Also -  പ്രവാസികള്‍ക്ക് കോളടിച്ചു; ദേശീയ ദിന പൊതു അവധി പ്രഖ്യാപിച്ചു, ആകെ നാലു ദിവസം അവധി, സ്വകാര്യ മേഖലക്കും ബാധകം

മക്കയില്‍ മലിനജലമൊഴുക്കി; പ്രവാസി ഇന്ത്യക്കാരനെ ഉടനടി പിടികൂടി, 10 വര്‍ഷം തടവും 66.6 കോടി പിഴയും ശിക്ഷ 

റിയാദ്: മക്കയിലെ മരുഭൂമിയില്‍ മലിനജലം ഒഴുക്കിയ ഇന്ത്യക്കാരന്‍ പിടിയില്‍. പാരിസ്ഥിതിക നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് ഇന്ത്യക്കാരനെ പിടികൂടിയത്. രാജ്യത്തെ നിയമം അനുസരിച്ച് 10 വര്‍ഷം തടവും 3 കോടി റിയാലും (66.6 കോടി ഇന്ത്യന്‍ രൂപ) ലഭിച്ചേക്കാവുന്ന കുറ്റമാണിത്. ഇന്ത്യക്കാരന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. 

സംസ്‌കരിക്കാത്ത മലിനജലം ഇയാള്‍ മക്കയിലെ മരുഭൂമിയില്‍ ഒഴുക്കിയതായി അധികൃതര്‍ കണ്ടെത്തി. പ്രാദേശിക പാരിസ്ഥിതിക വ്യവസ്ഥക്ക് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ് ഇയാളുടെ പ്രവൃത്തി. സംഭവത്തില്‍ ഇടപെട്ട സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സസ് ഇയാള്‍ക്കെതിരെ വേണ്ട നടപടികളെടുക്കുകയായിരുന്നു.

സൗദി നിയമം അനുസരിച്ച് ഇത്തരത്തിലുള്ള പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ക്ക് കര്‍ശന ശിക്ഷയാണ് നല്‍കുന്നത്. മലിനജലമോ ദ്രവപദാര്‍ത്ഥങ്ങളോ പ്രദേശങ്ങളിലേക്ക് വലിച്ചെറിയുകയോ ഒഴുക്കി കളയുകയോ ചെയ്യുന്നവര്‍ക്ക് മൂന്ന് കോടി റിയാല്‍ വരെ പിഴയോ 10 വര്‍ഷം വരെ തടവോ രണ്ടും ഒന്നിച്ചോ ആണ് ശിക്ഷ. രിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന ഏതെങ്കിലും പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മക്ക, റിയാദ്, ശര്‍ഖിയ എന്നിവിടങ്ങളിലുള്ളവര്‍ 911 എന്ന നമ്പറിലും മറ്റ് ഭാഗങ്ങളിലുള്ളവര്‍ 999,9996 എന്നീ നമ്പറുകളിലും അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios