മസ്കത്ത്: ഒമാനിൽ ഇന്ന് 193  പേർക്ക് കൂടി കൊവിഡ്  19 സ്ഥിരീകരിച്ചു. ഇതിൽ 72  സ്വദേശികളും 121 പേർ  വിദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 5379    ലെത്തിയെന്നും 1496   പേർ സുഖം പ്രാപിച്ചുവെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു. ഇതുവരെയും 23  പേരാണ് ഒമാനിൽ കൊവിഡ് ബാധിച്ച് മരിച്ചത്.