റിയാദ്: തബൂക്കില്‍ ഇരുപത് കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ആര്‍ക്കും കാര്യമായ പരിക്കുകളില്ല. കഴിഞ്ഞ ദിവസം രാവിലെ കിങ് ഫഹദ് റോഡിലെ പാലത്തിനുമുകളില്‍ വെച്ച് പെട്ടെന്ന് ബ്രേക്കിട്ട കാറിന് പിന്നില്‍ പിറകെ വന്ന വാഹനം ഇടിക്കുകയായിരുന്നു. ഇങ്ങനെ ആകെ 20 വാഹനങ്ങള്‍ ഒന്നിനുപിറകെ ഒന്നായി ഇടിച്ചു.

വാഹനങ്ങള്‍ക്ക് തകാരാറുകള്‍ പറ്റിയതൊഴിച്ചാല്‍ ആര്‍ക്കും സാരമായ പരിക്കുകളില്ല. നിസാര പരിക്കേറ്റ ഒരാള്‍ക്ക് സംഭവസ്ഥലത്തുവെച്ച് റെഡ് ക്രസന്റ് സംഘം പ്രഥമശുശ്രൂഷ നല്‍കി. ആശുപത്രിയിലേക്ക് മാറ്റാന്‍ ഇയാള്‍ വിസമ്മതിക്കുകയായിരുന്നു. രണ്ട് മാസം മുന്‍പ് തുറന്ന ഈ പാലത്തില്‍ രാവിലെ നല്ല വാഹനത്തിരക്ക് അനുഭവപ്പെടാറുണ്ട്.