തര്‍ക്കവും അടിപിടിയും സംബന്ധിച്ച് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘങ്ങളും പാരാമെഡിക്കല്‍ ജീവനക്കാരും ആംബുലന്‍സുകളും സ്ഥലത്തെത്തിയത്. 

കുവൈത്ത് സിറ്റി: പാര്‍ക്കിങ് സ്ഥലത്തെച്ചൊല്ലി അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കം അടിപിടിയിലും കത്തിക്കുത്തിലും കലാശിച്ചു. കഴിഞ്ഞ ദിവസം കുവൈത്തിലെ സുലൈബിയയില്‍ നടന്ന സംഭവത്തെക്കുറിച്ച് പ്രദേശിക ദിനപ്പത്രമായ 'അല്‍ റായ്' ആണ് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. രക്തച്ചൊരിച്ചിലിനൊടുവില്‍ 20 പേരെ ആശുപത്രിയില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

തര്‍ക്കവും അടിപിടിയും സംബന്ധിച്ച് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘങ്ങളും പാരാമെഡിക്കല്‍ ജീവനക്കാരും ആംബുലന്‍സുകളും സ്ഥലത്തെത്തിയത്. രണ്ട് ഭാഗത്തായി ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ അയല്‍വാസികള്‍ കത്തികളും ഇരുമ്പ് പൈപ്പുകളും ഉള്‍പ്പെടെ കൈയില്‍ കിട്ടിയതെല്ലാം ഉപയോഗിച്ചായിരുന്നു മര്‍ദനവും പ്രതിരോധവും. ഇരുപത് പേര്‍ക്ക് കുത്തേറ്റു. ഇവരെ ആംബുലന്‍സുകളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ തന്നെ ചിലരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Read also: ലേബര്‍ ക്യാമ്പിലെ മുറിയില്‍ പ്രവാസി മരിച്ച നിലയിൽ; മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമെന്ന് റിപ്പോര്‍ട്ട്

114 കുപ്പി മദ്യവുമായി പ്രവാസി യുവാവ് അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ 114 കുപ്പി മദ്യവുമായി പ്രവാസി യുവാവ് അറസ്റ്റിലായി. ജഹ്റയിലെ സെക്യൂരിറ്റി ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് വന്‍ മദ്യശേഖരവുമായി ഇയാള്‍ പിടിയിലായത്. രാജ്യത്തുടനീളം റോഡുകളിലും മറ്റ് വിവിധ പ്രദേശങ്ങളിലും സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കിയതിലൂടെയാണ് ഇയാളെ പിടികൂടാന്‍ സാധിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിച്ചെടുത്ത മദ്യക്കുപ്പികള്‍ ഉള്‍പ്പെടെ ഇയാളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. അതേസമയം ഇയാള്‍ ഏത് രാജ്യക്കാരനാണെന്നത് ഉള്‍പ്പെടെ മറ്റ് വിശദാംശങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Read also:  നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ മദ്യപിച്ച് ബഹളം; രണ്ട് പ്രവാസികള്‍ അറസ്റ്റില്‍