രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നാല് മരണവും റിപ്പോര്‍ട്ട് ചെയ്തു. 49,026 കൊവിഡ് ടെസ്റ്റുകളാണ് 24 മണിക്കൂറിനിടെ നടത്തിയത്.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് 224 പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഇതിനിടെ ഇന്ന് 55 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. രോഗം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞവരില്‍ 46 പേര്‍ സുഖം പ്രാപിച്ചു.

Add Asianetnews as a Preferred SourcegooglePreferred

രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നാല് മരണവും റിപ്പോര്‍ട്ട് ചെയ്തു. 49,026 കൊവിഡ് ടെസ്റ്റുകളാണ് 24 മണിക്കൂറിനിടെ നടത്തിയത്. രാജ്യമാകെ 5,47,090 പേര്‍ക്ക് രോഗം ബാധിച്ചു. അതില്‍ 5,36,125 പേര്‍ കൊവിഡ് മുക്തരായി. ഇതുവരെ 8,713 പേര്‍ മരിച്ചു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനമാണ്. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകള്‍: ജിദ്ദ 10, റിയാദ് 10, ഖോബാര്‍ 3, അല്‍രിദ 2, തബൂക്ക് 2, ബുറൈദ 2, മദീന 2, മക്ക 2, മറ്റ് 22 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍. രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ 41,937,145 ഡോസ് കവിഞ്ഞു. 

Scroll to load tweet…