മസ്കറ്റ്: 23 പ്രവാസി വനിതകളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. പൊതുസ്ഥലത്ത് വെച്ച് സദാചാര വിരുദ്ധമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടുവെന്ന കുറ്റം ചുമത്തിയാണ് നടപടി.

അല്‍ ഖുവൈര്‍ പ്രദേശത്ത് നിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എല്ലാവരും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് മാത്രമാണ് പൊലീസ് വെളിപ്പെടുത്തിയത്. പൊതു സ്ഥലത്ത് പാലിക്കേണ്ട മര്യാദകളും സദാചാര വ്യവസ്ഥകളും ലംഘിച്ചതിനാണ് സ്ത്രീകളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് ഔദ്ദ്യോഗികമായി അറിയിച്ചു.