വാദിയില്‍ നടത്തിയ തെരച്ചിലില്‍ 24 വയസുകാരന്റെ മൃതദേഹം കണ്ടെത്തി

മസ്കറ്റ്: ഒമാനിലെ ഖുറയ്യത്ത് വിലയത്തിലെ വാദിയിൽ സ്വദേശി യുവാവ് മുങ്ങി മരിച്ചു. അൽ അർബീനിലായിരുന്നു സംഭവം. ഇവിടെ നടത്തിയ തെരച്ചിലില്‍ 24 വയസ്സ് പ്രായമുള്ള സ്വദേശി യുവാവിന്റെ മൃതദേഹം കണ്ടെടുത്തതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Scroll to load tweet…

Read also: യുഎഇയില്‍ കാര്‍ അപകടത്തില്‍പെട്ട് ദമ്പതികള്‍ മരിച്ചു; രണ്ട് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

ഹൃദയാഘാതം മൂലം പ്രവാസി ജോലി സ്ഥലത്ത് മരിച്ചുറിയാദ്: നീലഗിരി സ്വദേശിയായ പ്രവാസി സൗദി അറേബ്യയില്‍മരിച്ചു. ഗൂഡല്ലൂർ നെല്ലകോട്ട സ്വദേശിയായ സുലൈമാൻ മുഹമ്മദ് (47) ആണ് ഹൃദയാഘാതം മൂലം ജോലിസ്ഥലത്ത് നിര്യാതനായി. പത്തുവർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയി കഴിഞ്ഞ രണ്ടുമാസം മുമ്പ് പുതിയ വിസയിൽ വന്ന് സ്‍പോൺസറുടെ കീഴിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. 

റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് വൈസ് ചെയർമാൻ മഹ്‍ബൂബ് ചെറിയ വളപ്പിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി റിയാദിൽ തന്നെ ഖബറടക്കും. ഭാര്യ - ഹസീന. മക്കൾ - ഷഫ്‌ന ഷെറിൻ, മുഹമ്മദ് ഷാനു, സന ഫാത്തിമ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player