Asianet News MalayalamAsianet News Malayalam

അഴിമതി; സൗദിയിൽ ഉന്നത ഉദ്യോഗസ്ഥരടക്കം 241 പേർ അഴിക്കുള്ളിൽ

വിവിധ മന്ത്രാലയങ്ങളിലെയും തന്ത്രപ്രധാന വകുപ്പുകളിലെയും ഉദ്യോഗസ്ഥർ ഉൾപ്പെടെ 241 പേരാണ് അഴിമതിക്കേസിൽ അറസ്റ്റിലായത്. 

241 top officials arrested in saudi arabia over corruption cases
Author
Riyadh Saudi Arabia, First Published Mar 15, 2021, 5:46 PM IST

റിയാദ്: സൗദി അറേബ്യയിൽ ഉന്നത ഉദ്യോഗസ്ഥരടക്കം വലിയ സംഘം അഴിമതി കേസിൽ അറസ്റ്റിലായി. വിവിധ മന്ത്രാലയങ്ങളിലെയും തന്ത്രപ്രധാന വകുപ്പുകളിലെയും ഉദ്യോഗസ്ഥർ ഉൾപ്പെടെ 241 പേരാണ് അഴിമതിക്കേസിൽ അറസ്റ്റിലായത്. അഴിമതി വിരുദ്ധ അതോറിറ്റിയായ ‘നസാഹ’യാണ് ഇക്കാര്യം അറിയിച്ചത്. പിടിയിലായവരിൽ വിദേശികളുമുണ്ട്. 

കഴിഞ്ഞ മാസം 263 റെയ്ഡുകളാണ് നടത്തിയതെന്നും അതോറിറ്റി ട്വിറ്ററിലൂടെ വ്യക്തമാക്കി.  ആഭ്യന്തരം, ആരോഗ്യം, ഗ്രാമകാര്യ നഗരവികസന-പാർപ്പിടം, വിദ്യാഭ്യാസം, മാനവ വിഭവശേഷി സാമൂഹിക വികസനം എന്നീ മന്ത്രാലയങ്ങളിലെയും ഹദഫ്, സൗദി കസ്റ്റംസ് അതോറിറ്റി, സൗദി പോസ്റ്റ് എന്നീ വകുപ്പുകളിലെയും ഉദ്യോഗസ്ഥർ അറസ്റ്റിലായവരിൽ ഉൾപ്പെടും. 

കൈക്കൂലി, അധികാര ദുർവിനിയോഗം, ചൂഷണം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കേസുകളിലാണ് ദേശീയ അഴിമതി വിരുദ്ധ അതോറിറ്റി ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. പൊതുജന സുരക്ഷയ്ക്കും ദേശീയ സമ്പദ് വ്യവസ്ഥക്കും ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുന്ന അഴിമതിക്കേസ് സ്ഥിരീകരിച്ചാൽ പ്രതികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios